Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ചൊവ്വാഴ്ച, നവംബർ 30, 2010

തിങ്കളാഴ്‌ച, നവംബർ 29, 2010

ശ്രീനാരായണ ഗുരുവിന്റെ ഓര്‍മകളില്‍ ഭാരതി ടീച്ചര്‍






 കുന്നുമ്മല്‍ വീട്ടില്‍
 ശ്രീനാരായണ ഗുരു
 വന്ന
 ഓര്‍മ്മ ഭാരതി
ടീച്ചര്‍ പങ്കുവെക്കുന്നു. മാതൃഭൂമി
 പ്രസിദ്ധീകരിച്ച വാര്‍ത്ത                     

കതിരൂരില്‍ പച്ച ഉറുമ്പിനെ കണ്ടെത്തി

കതിരൂര്‍ ഗുരുക്കള്‍





കളരി
ചെമ്പക മരം

വാൾ





കതിരൂര്‍ ഗുരുക്കള്‍ഉപയോഗിച്ച 
വാളും,
കളരിയും മാതൃഭൂമി
പ്രസിദ്ധീകരിച്ച വാര്‍ത്ത

ശനിയാഴ്‌ച, നവംബർ 27, 2010

വിദ്യാരംഭം

കിഴക്കേ കതിരൂര്‍ കച്ച്യപീടിക വീട്ടില്‍ കെ ഷെരീഫ് -രംഷീന ദമ്പതികളുടെ മകന്‍  നിസാന്‍ ഷരീഫിനെ വിദ്യാരംഭമായ ദിവസം കിഴക്കേ കതിരൂര്‍ ശ്രീ നാരായണ മഠത്തില്‍ വെച് ജി.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഹരി ശ്രീ കുറിച്ചുകൊടുക്കുന്നു.

ASHOKAN KADIRUR DRAMA ARTIST



നാടക നടന്‍, സംവിധായകന്‍ ,രചയിതാവ് , ദീപസംവിധായകന്‍ എന്നീ നിലകളില്‍ നാടകരംഗത് വ്യക്തി മുദ്ര പതിപ്പിച്ച അശോകന്‍ കതിരൂരിനെക്കുറിച്ച് മാതൃഭുമി പ്രസിദ്ധീകരിച്ച വാര്‍ത്ത.

വെള്ളിയാഴ്‌ച, നവംബർ 26, 2010

K.K.Ajitha kumari Teacher ഒരു ലളിതഗാനംപോലെ



 ഒരു ലളിതഗാനംപോലെ
'കണ്ണാ വരം തരുമോ
വരം തരുമോ ?
തുടിക്കുമെന്നന്തരംഗം
കൊതിക്കുന്ന നിന്‍ കാരുണ്യം
മാനസവീണയിലുയരുമീ രാഗം
കേള്‍ക്കൂ കണ്ണാ...'
എന്നു തുടങ്ങുന്ന ഈ ലളിതഗാനം 85,86 കാലഘട്ടങ്ങളില്‍ യുവജനോത്സവ വേദികളിലും ഗാനമേളകളിലും നിറഞ്ഞുനിന്നതാണ്. പക്ഷേ , ഈ ഗാനം ആദ്യമായി കാസറ്റില്‍ പാടി മാലോകരെ കേള്‍പ്പിച്ച ഗായികയെ ആരും ഓര്‍ക്കാറില്ല. 1985-ല്‍ പുറത്തിറങ്ങിയ 'വിരഹഗാനം' എന്ന കാസറ്റിനു വേണ്ടി കതിരൂര്‍ ചുണ്ടങ്ങാപ്പൊയിലില്‍ കക്കറ വീട്ടില്‍ കെ.കെ. അജിതകുമാരിയാണ് ഇ.വി. വത്സന്‍ രചനയും സംഗീതവും നിര്‍വഹിച്ച ഗാനത്തിന് ശബ്ദം നല്‍കിയത്.
      വടകര പുതുപ്പണം ജവാഹര്‍ലാല്‍ നെഹ്രു ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംഗീത അധ്യാപികയായ അജിത 35 വര്‍ഷമായി കേരളത്തിന് അകത്തും പുറത്തും വിദേശത്തുമായി ഗാനമേളകളിലെ സക്രിയ സാന്നിധ്യമാണ്. 12-ാം വയസ്സില്‍ ചുണ്ടങ്ങാപ്പൊയില്‍ ഗവ. ഹൈസ്‌കൂളില്‍ നിന്ന് യുവജനോത്സവത്തില്‍ ലളിതഗാനത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെയാണ് സംഗീത ലോകത്തേക്ക് പ്രവേശിക്കുന്നത്.

      അജിതയുടെ പാട്ടിന്റെ മികവ് മനസ്സിലാക്കിയ കതിരൂര്‍ വേറ്റുമ്മല്‍ ഹിസത്തുല്‍ ഗായകസംഘം ഒരു കല്ല്യാണ വീട്ടില്‍ പശ്ചാത്തല സംഗീതത്തോടു കൂടി പാടാന്‍ ക്ഷണിച്ചു. 'ബിന്ദുനിയാണെന്റെ ബിന്ദു' എന്ന സിനിമാഗാനം അവിടെവെച്ച് പാടിയതോടെ പല ഗാനമേള സംഘവും അജിതയെ വിളിക്കാന്‍ തുടങ്ങി. മാപ്പിളപ്പാട്ടില്‍ പ്രത്യേക വൈദഗ്ധ്യം നേടിയതോടെ മാപ്പിളപ്പാട്ട് ഗായിക എന്ന പേരില്‍ കുറേക്കാലം അറിയപ്പെട്ടു. 16 വയസ്സുമുതല്‍ കതിരൂരിലെ കെ.കെ. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ഉഷ പ്രഭു എന്നിവരുടെ നൃത്തവേദികളില്‍ പിന്നണിഗായികയായും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. നിരവധി കാസറ്റുകളിലും പാടാന്‍ തുടങ്ങി.

      18-ാം വയസ്സില്‍ പാടി ഹിറ്റായ 'മൊഞ്ചത്തി'യിലെ 'സരിഗമരാഗം' 'രാക്കിളികള്‍ പാടുന്നു' എന്ന ഗാനം ഇന്നും മാപ്പിളപ്പാട്ട് വേദികളില്‍ പലരും ആലപിക്കുന്നു. തലശ്ശേരിയിലെ സിത്താര കാസറ്റ് പുറത്തിറക്കിയ 'ഗുരുദേവന്‍' എന്ന ശ്രീനാരായണ ഗുരു ഭക്തി ഗാനങ്ങളിലെ 'മദ്യം വിഷമാണതുണ്ടാക്കല്ലേ...' എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നു മാത്രമല്ല ചതയദിനത്തില്‍ ഇപ്പോഴും തെരുവോരങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു ഗാനം കൂടിയാണിത്. ഇതുവരെയായി 500-ല്‍ പരം കാസറ്റുകളില്‍ അജിത പാടിക്കഴിഞ്ഞു. കണ്ണൂര്‍ സലീമിന്റെ കൂടെയാണ് ഏറ്റവും കൂടുതല്‍ കാസറ്റുകളില്‍ പാടിയത്.
മിന്‍മിനി, എരഞ്ഞോളി മൂസ്സ, മാര്‍ക്കോസ്, പീര്‍ മുഹമ്മദ്, വിളയില്‍ ഫസീല, താജ്ജുദ്ദീന്‍, കണ്ണൂര്‍ ഷെറീഫ് എന്നിവരുടെ കൂടെയും കാസറ്റുകളില്‍ പാടിയിട്ടുണ്ട്. കൈതപ്രം വിശ്വനാഥ്, രമേശ് നാരായണന്‍, ആലപ്പിരംഗനാഥ്, വടകര പ്രേംകുമാര്‍ തുടങ്ങി 100-ല്‍ പരം സംഗീത സംവിധായകരുടെ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ക്ലബ്ബ് എഫ്.എം. 94.3 യുടെ പ്രചാരണാര്‍ഥം നടന്ന റോഡ്‌ഷോയില്‍ പ്രധാന ഗായിക അജിതയായിരുന്നു.
     
രാധയുടെയും പരേതനായ വേലായുധന്റെയും ഏകമകളായ അജിത അമ്മയില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. പിന്നീട് തിരുമുഖം സംഗീത സഭ, തലശ്ശേരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക്ക് എന്നിവിടങ്ങളില്‍ നിന്ന് പഠിച്ച് മ്യൂസിക്ക് ഹയര്‍ നേടി. 1986-ല്‍ ആരിഫ എന്റെര്‍പ്രൈസസ് ആന്‍ഡ് ശാരദ കൃഷ്ണയ്യര്‍ ബെസ്റ്റ് സിങ്ങര്‍ അവാര്‍ഡും 2007-ല്‍ ഉബൈദ് മെമ്മോറിയല്‍ അവാര്‍ഡും ലഭിച്ചു. ഭര്‍ത്താവ്: ഗിറ്റാറിസ്റ്റ് എം.എല്‍. ബെഞ്ചമിന്‍, മക്കള്‍: ബിജിന്‍, ബെന്‍ജിത്ത്, ബിജോയ്.
      മൂത്തമകനായ ബിജിനുമൊത്ത് ഇപ്പോള്‍ ഗാനമേളകളില്‍ പാടുന്നുണ്ട്.

'കണ്ണേ..., കണ്ണേ..., എന്ന സംഗീത ആല്‍ബത്തില്‍ ബിജിന്‍ എഴുതി സംഗീതം നല്‍കിയ 'നിന്നെമാത്രം...' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതോടെ 'അമ്മ പാടിയത് മകന്റെ സംഗീത സംവിധാനത്തില്‍' എന്ന സൗഭാഗ്യവും അജിതക്ക് സ്വന്തം. 
2023 ഡിസംബർ അഞ്ചിന് വൈകീട്ട് കെ.കെ. അജിതകുമാരി തലശ്ശേരി സഹകരണാസ്പത്രിയിൽ നിന്ന് ഈ ലോകത്തോട് വിട പറഞ്ഞു.
 *******************************************
അങ്ങനെ അജിയേച്ചിയും പോയി.
നിരവധി കാസറ്റുകളിലും ഗാനമേളകളിലും 1980 മുതൽ 2000 വരെ നിറഞ്ഞു നിന്ന ഗായികയായിരുന്നു അജിത.
നിരവധി ലളിത ഗാനങ്ങൾ പാടിയ അജിതക്ക് സംഗീത മേഖലയിൽ നിന്നോ, നാട്ടുകാരിൽ നിന്നോ വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല.
പട്ടിണിയായിരുന്നു കൂടെപ്പിറപ്പ് . സ്വന്തം പരിശ്രമം കൊണ്ട് സംഗീതവുമായി ബന്ധപ്പെട്ട പരീക്ഷകൾ പാസാവുകയും സർക്കാർ സ്കൂളിൽ അധ്യാപികയാവുകയും ചെയ്തു.
ജോലി ചെയ്ത സ്കൂളിൽ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട അധ്യാപികയായിരുന്നു.
2017 ഒക്ടോബർ ഒന്നിന് എന്റെ അച്ഛന്റെയും അമ്മയുടെയും നവതി ആഘോഷവുമായി ബന്ധപ്പെട്ട് ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംഗീത സംവിധായകൻ എ. എം. ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗീത മഞ്ജരി എന്ന പരിപാടിയിൽ അജിതേച്ചി പാടിയ ഗാനങ്ങൾ ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്.
ആറ്റുനോറ്റുണ്ടായൊരുണ്ണി ....., സത്യം ശിവം സുന്ദരം , കുടജാദ്രിയിൽ ..., തുടങ്ങി എട്ടോളം ഗാനങ്ങൾ ആലപിച്ചിരുന്നു.
ജി വി കുഞ്ഞിരാമൻ മാസ്റ്റരോടും മാധവി ടീച്ചറോടുമുള്ള സ്നേഹം കൊണ്ടു മാത്രമാണ് രാകേശ് ക്ഷണിച്ചപ്പോൾ സ്നേഹം പ്രതിഫലമായി സ്വീകരിച്ച് ഇവിടെ പാടുന്നത് എന്നാണ് പറഞ്ഞത്.
കണ്ണാവരം തരുമോ , മദ്യം വിഷമാണ് അതുണ്ടാക്കല്ലേ ...., ഒരു വെറും തുണിയല്ല ചെങ്കൊടി ഇതിനൊരു ഇതിഹാസമുണ്ടിന്നുപറയാൻ എന്നീ ഗാനങ്ങൾ ഇന്നും പലസ്ഥലങ്ങളിൽ നിന്നും നമുക്ക് കേൾക്കാൻ കഴിയുന്നുണ്ട്. അജിതയാണ് ഗായിക എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം.
മിൻമിനി, രമേഷ് നാരായൺ , കണ്ണൂർ ഷെറീഫ്, കണ്ണൂർ സലീം, കൈതപ്രം വിശ്വനാഥ് എന്നിവരോടൊപ്പം ആൽബങ്ങളിൽ പാടിയിട്ടുണ്ട്.
അജിതേച്ചിയുടെ ജീവിത ഗാനത്തിൽ എവിടെയൊക്കെയോ ശ്രുതിയും താളവും അവസാനകാലം വല്ലാതെ പിഴച്ചു പോയി എന്നത് ഏറെ ദുഃഖിപ്പിക്കുന്നു. ഒരു വാശിപോലെ അജിതേച്ചി സ്വയം മംഗളംപാടി അവസാനിപ്പിക്കുകയായിരുന്നു.
      ഏതായാലും അവർ പാടിയ പാട്ടുകൾ ശ്രുതി മധുരമാണ്. താളാത്മകമാണ്. അത് എന്നും അനശ്വരമായി നിൽക്കട്ടെ !

2023 ഡിസംബർ ആറിന് മാതൃഭൂമിയിൽ വന്ന വാർത്ത



 





 
 

ഞായറാഴ്‌ച, ഒക്‌ടോബർ 24, 2010

ഹര്‍ത്താല്‍

ഹര്‍ത്താല്‍ കേരളത്തിന്റെയും കണ്ണൂരിന്റെയും മാത്രം ശാപം