Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, ഫെബ്രുവരി 28, 2013

Mampalli Anandan



 ഒരു ആള്‍ റൗണ്ടരുടെ ഓര്‍മ്മയ്ക്ക്‌ 

ക്രിക്കറ്റിന് ഇന്നു കാണുന്ന ഗ്ലാമറും,പണക്കൊഴുപ്പും ഉണ്ടാവുന്നതിനുമുമ്പ് കളിയോടുള്ള സ്നേഹം കൊണ്ടുമാത്രം ബാറ്റും,ബോളും കൈയിലെടുത്ത ഒരു തലമുറയുടെ നായകനായിരുന്നു മമ്പള്ളി അനന്തന്‍ എന്ന ആള്‍ റൗണ്ടര്‍ . ക്രിക്കറ്റ് പോലെ കളിച്ച എല്ലാ ഗെയ്മുകളിലും ചിത്ര രചനയിലും മികവ്  പുലര്‍ത്തിയ ജീവിതത്തിലും ആള്‍ റൌണ്ടര്‍ എന്ന വിശേഷണം അര്‍ഹിക്കുന്നു. കേരളത്തിലെ ആദ്യ രഞ്ജി ട്രോഫി ടീം ക്യാപ്ടനും ,

 മമ്പള്ളി അനന്തനും 
 ഭാര്യ രാജലക്ഷ്മി (സാവിത്രി )യും 
മികച്ച ബൌളറുമായിരുന്ന മമ്പള്ളി പൊന്നമ്പത്ത് അനന്തന്‍ 2003 നവംബര്‍ 30നാണ് ജീവിതത്തില്‍ നിന്ന് റിട്ടയര്‍ ചെയ്തത് . രഞ്ജി ക്രിക്കറ്റില്‍ തിരു - കൊച്ചി ടീമിലൂടെ കേരളം നേടിയ ആദ്യവിജയം 1953 നവംബര്‍ 30 ന് ആയിരുന്നു.അനന്തന്‍ അഞ്ച് വിക്കറ്റെടുത്ത് മികച്ച ബൌളിംഗ് നടത്തിയ മത്സരമായിരുന്നു അത് .  ആ ചരിത്ര വിജയത്തിന്റെ അമ്പതാം വാര്‍ഷിക ദിനത്തില്‍ തന്നെ ഒരുപാട് ഓര്‍മ്മകള്‍ ബാക്കിയാക്കി അനന്തന്‍ യാത്രയായി .
പഴയ ഒരു രഞ്ജി ട്രോഫി ടീം 
മമ്പള്ളി അനന്തന്‍ ,ബാലന്‍ പണ്ഡിറ്റ് ,
കെ. എന്‍ എന്‍ മേനോന്‍ 
എന്നിവരെയും കാണാം .  
കെ. എന്‍ എന്‍ മേനോന്‍  
ഓള്‍റൗണ്ടര്‍  ആയിരുന്നു
     മമ്പള്ളി ഗോപാലന്റെയും,കുഞ്ഞിമാതയുടെയും പതിനൊന്ന് മക്കള്‍ 'മമ്പള്ളി ഇലവന്‍സ് 'എന്നാണ് അറിയപ്പെട്ടത് .ആര്തര്‍ വെല്ലസ്ലി ക്രിക്കറ്റ് കളിച്ച തലശ്ശേരി മൈതാനത്തു നിന്നാണ് അനന്തനും ക്രിക്കറ്റിന്റെ ബാലപാപാഠങ്ങള്‍ അഭ്യസിച്ചത്‌ . ദക്ഷിണ മേഖലയിലെ മികച്ച ബൗളറായിയിരുന്ന അനന്തന്റെ 'സ്വിംഗ്'  പ്രസിദ്ധമായിരുന്നു . ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് മദിരാശിയിലെ കെ. എസ് . കണ്ണന്റെ ശിക്ഷണത്തിലാണ് . ഒമ്പത് മത്സരങ്ങളിലായി 30 വിക്കറ്റെടുത്ത അനന്തന്റെ ആവറേജ്‌  23.2 ആണ് . മലബാറില്‍ നടന്നിരുന്ന ഗ്രിഗ്ഗ്

1982ല്‍ തിരുവല്ലയില്‍ നടന്ന 
രഞ്ജി ട്രോഫി മത്സര വേളയില്‍ 
ആദരിച്ച പഴയ ക്യാപ്റ്റന്മാര്‍
 മമ്പള്ളി അനന്തന്‍, രവി അച്ഛന്‍ , 
ഡോ .മദന്‍മോഹന്‍  
ഫോട്ടോ :രാജന്‍ പൊതുവാള്‍
മെമ്മോറിയല്‍ സ്പോര്‍ട്സില്‍ മൂന്ന് വര്ഷം തുടര്‍ച്ചയായി മെഡല്‍ നേടിയ മലയാളിയായിരുന്നു അനന്തന്‍ . തോല്‍വിയുടെ കഥകള്‍ മാത്രം പറയാനുണ്ടായിരുന്ന കേരളാ ക്രിക്കറ്റിനെ വിജയ പഥത്തിലേക്ക് നയിക്കുമ്പോള്‍ അനന്തന് കൂട്ടായി സഹോദരന്‍ രാഘവനും ടീമില്‍ ഉണ്ടായിരുന്നു.ഹൈദരബാദിനെതിരായ ഇന്നിംഗ്സ് വിജയം ഉള്‍പ്പടെ നിരവധി ഐതിഹാസിക വിജയങ്ങള്‍ക്ക് സഹോദര സഖ്യം ചുക്കാന്‍ പിടിച്ചു. മമ്പള്ളി ഇലവന്സ് തലശ്ശേരി മൈതാനത്തിലാണ് 1976ല്‍ അവസാനമായി ക്രിക്കറ്റ് കളിച്ചത് . അനന്തന് അന്ന് 52 വയസ്സായിരുന്നു. സിലോണിനെതിരെ ഇന്ത്യക്ക് വേണ്ടി അനൌദ്യോഗിക ടെസ്റ്റ്‌ മാച്ചില്‍ കളിച്ച സി. കെ. ഭാസ്കര്‍ അനന്തന്റെ ശിഷ്യനാണ് 
     അനന്തന്റെ മികവ് ക്രിക്കറ്റില്‍ മാത്രമായിരുന്നില്ല . അത് ലറ്റിക്സ് ,ബാസ്കറ്റ് ബോള്‍ ,ഫുട്ബോള്‍ ചിത്രരചന , സംഗീതം എന്നിവയിലും പ്രാഗത്ഭ്യം നേടിയിരുന്നു . കോഴിക്കോട് എ. എച്ച്. എം. സി. ഫുട്ബാള്‍ ടീമില്‍ ഗോള്‍ കീപ്പറുമായിരുന്നു.

മമ്പള്ളി അനന്തന്റെ
 അദ്ദേഹം തന്നെ വരച്ച ചിത്രം
മമ്പള്ളി അനന്തന്‍ വരച്ച
 അദ്ദേഹത്തിന്റെഅമ്മ 
കുഞ്ഞിമാതയുടെ ചിത്രം  

     ക്രിക്കറ്റ് ബോള്‍ സ്വിംഗ് ചെയ്യിക്കുന്ന അനന്തന്റെ വിരലുകള്‍ ബ്രഷ് കൊണ്ട് ക്യാന്‍വാസില്‍ നിറക്കൂട്ട് വിരിയിക്കുന്നത്തിലും വൈദഗ്ദ്ധ്യം കാണിച്ചിരുന്നു. തന്റെ കുടുംബാംഗങ്ങളുടെയും തന്റെ തന്നെയും അനന്തന്‍ വരച്ച ഛായാച്ചിത്രങ്ങള്‍ അതിന് തെളിവായി അവശേഷിക്കുന്നു .  1800കളില്‍ തലശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച മമ്പള്ളി ബേക്കറിയിലൂടെ കേക്കിന്റെയും ബിസ്ക്കറ്റിന്റെയും രുചി ആദ്യമായി മലയാളിക്ക്‌ സമ്മാനിച്ച മമ്പള്ളി ബാപ്പുവിന്റെ അനന്തരവന്‍ മമ്പള്ളി ഗോപാലന്റെ മക്കള്‍ ക്രിക്കറ്റിനോടൊപ്പം ബേക്കറി രംഗത്തും മികവ് കാട്ടിയിരുന്നു.
      കേരളത്തില്‍ ഏറ്റവും കൂടുതല്‍ രഞ്ജി താരങ്ങളെ സംഭാവന ചെയ്ത കുടുംബമാണ് മമ്പള്ളി തറവാട് . പി. എം. രാഘവനും, പി. എം അനന്തനും എ. പി. എം. ഗോപാലകൃഷ്ണനും,ശേഷം പി. എം. കെ.
 2002 മാര്‍ച്ചില്‍ തലശ്ശേരിയില്‍ 
നടന്ന ഇന്ത്യ ശ്രീലങ്ക 
പ്രദര്‍ശന മത്സര ഭാഗമായി 
മമ്പള്ളി തറവാടിനെ 
ആദരിച്ചപ്പോള്‍ ലഭിച്ച 
ഉപഹാരവുമായി 
മമ്പള്ളി ലക്ഷ്മണന്‍
മോഹന്‍ദാസ്‌, പി. എം. കെ. രഘുനാഥ് ,വരുണ്‍ ഗിരിലാല്‍ എന്നിവരാണ് ഈ കുടുംബത്തില്‍ നിന്ന് കേരളാരഞ്ജി ടീമില്‍ കളിച്ചവര്‍ 
        മമ്പള്ളി ഇലവന്സിലെ മൂത്തയാളായ പി. എം. മാധവന്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു.രാഘവന്‍, നാരായണന്‍ , ലക്ഷ്മണന്‍, വിജയന്‍, ദാമോദരന്‍,കൃഷ്ണന്‍ എന്നിവരും ക്രിക്കറ്റ് കളിക്കാരായിരുന്നു . 
     രാഘവന്‍ തുടര്‍ച്ചയായി ആറ്‌ വര്ഷം  കേരള രഞ്ജി ടീം ക്യാപ്റ്റന്‍, കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്‌ , കേരള
മമ്പള്ളി അനന്തന്‍ വരച്ച
 സഹോദരന്‍ മമ്പള്ളി രാഘവന്റെ 
 ചിത്രം രാഘവന്‍ തുടര്‍ച്ചയായി ആറ്‌ 
വര്ഷം കേരള രഞ്ജി ടീം ക്യാപ്റ്റന്‍,
കേരള ക്രിക്കറ്റ് അസോസിയേഷന്‍ 
പ്രസിഡണ്ട്‌ കേരള 
ദക്ഷിണ മേഖല സെലക്ടര്‍ 
എന്നീ പദവികള്‍ വഹിച്ചു 
ദക്ഷിണ മേഖലാ സെലെക്ടര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു.രാഘവനും,സഹോദരന്‍ കൃഷ്ണനും മുന്‍കൈ എടുത്താണ് കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് അസോസിയേഷന്‍ സ്താപിച്ചത് . രാഘവന്റെ മകന്‍ എ. പി. എം. ഗോപാലകൃഷ്ണന്‍ സംസ്ഥാന രഞ്ജി ടീമില്‍ ഓള്‍ റൌണ്ടറും കേരള രഞ്ജി ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്നു. 
     2002 മാര്‍ച്ചില്‍ തലശ്ശേരിയില്‍ നടന്ന ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് മാച്ചിന്റെ ഭാഗമായി കേരള ക്രിക്കറ്റിന് അടിത്തറ പാകിയ മമ്പള്ളി തറവാട്ടിനെ ആദരിച്ചിരുന്നു. "മമ്പള്ളി ഇലവന്സി'ലെ മാധവന്‍, കൃഷ്ണന്‍,രാഘവന്‍,

നാരായണന്‍,ദാമോദരന്‍,ലീല എന്നിവരാണ് അനന്തന് മുമ്പ് യാത്രയായവര്‍ . ലക്ഷ്മണന്‍ , വിജയന്‍, അംബുജാക്ഷി,മീനാക്ഷി എന്നിവരാണ് ബാക്കിയുള്ളത്. (ലക്ഷ്മണന്‍ 2011 ല്‍ അന്തരിച്ചു ) 

രഞ്ജി ട്രോഫി ആദ്യ മത്സരത്തിന് 
ഇറങ്ങുന്നതിനു മുന്‍പ് തിരു കൊച്ചി ടീം 
മമ്പള്ളി രാഘവ 
(ഇരിക്കുന്നവരില്‍ മൂന്നാമത് )നായിരുന്നു 
ക്യാപ്റ്റന്‍
    അനന്തന് 80 വയസ്സ് തികയുന്ന 2003 ഡിസംബര്‍ ഒന്നിനാണ് അദ്ദേഹത്തിന്റെ ശവസംസ്കാരം നടന്നത്. പിറന്നാള്‍ ആഘോഷിക്കുന്നതിനായി മക്കളും,സഹോദരങ്ങളും തലശ്ശേരി പൊന്ന്യം സറാമ്പിക്കുള്ള പോന്മലേരി വീട്ടില്‍ എത്തിയിരുന്നു . പക്ഷെ ആഘോഷങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ അദ്ദേഹം യാത്രയായി.

വരുണ്‍ ഗിരിലാല്‍ 
മമ്പള്ളി കുടുംബത്തിലെ 
ഏറ്റവും പുതിയ പ്രതിഭ
മമ്പള്ളി രാഘവന്റെ ചെറുമകനും, 
 എ. പി. എം. ഗോപാലകൃഷ്ണന്റെ 
അന്തരവനുമാണ്
കായിക പ്രേമികളും കൂടെ കളിച്ചവരും സുഹൃത്തുക്കളും നാട്ടുകാരും ജനപ്രതിനിധികളും അടങ്ങുന്ന വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ചെറുമകന്‍ ആഷിഷ് പ്രവീണ്‍ ചിതയ്ക്ക് തീ കൊളുത്തി
മമ്പള്ളി അനന്തന്റെ മൃതദേഹം   
പൊന്ന്യം സറാമ്പിക്കുള്ള 
പോന്മലേരി വീട്ടില്‍ 
പോതുദര്‍ശനത്തിന് വെച്ചപ്പോള്‍
ശവസംസ്കാരം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു പോകുമ്പോള്‍ മമ്പള്ളി ലക്ഷ്മണന്‍ വേദനയോടെ പറഞ്ഞു : 
"മമ്പള്ളി ഇലവന്സിലെ ഏഴ് വിക്കറ്റ് പോയി, ഇനി നാല് വിക്കറ്റ് ബാക്കിയുണ്ട് '. 





(2004 ജനവരിയില്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി സ്പോര്‍ട്സ് മാസികയ്ക്ക് വേണ്ടി ഞാന്‍ തയ്യാറാക്കിയ ലേഖനമാണിത്   )









6 അഭിപ്രായങ്ങൾ:

  1. nannayi..thalassery cricketine kurichulla kooduthal post varatte

    മറുപടിഇല്ലാതാക്കൂ
  2. ഏന്റെ ബ്ലോഗ്‌ വായിക്കാന്‍ കാണിച്ച വലിയ മനസ്സിന് നന്ദി

    മറുപടിഇല്ലാതാക്കൂ
  3. നമസ്കാരം രാകേഷേട്ടാ.അങ്ങ് പ്രതിപാദിച്ച ആ മഹാപ്രതിഭയുടെ ചെറുമകനെ ഞാൻ ഇന്ന് പരിചയപ്പെട്ടു. വരുൺ ഗിരിലാൽ. ഇന്ന് തട്ടേയ്ക്കാട് ശ്രീകൃഷ്ണൻ്റെ നടയിൽ വച്ച്. ഇത്രയും വിവരങ്ങൾ പങ്ക് വച്ച അങ്ങേയ്ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ