Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

സ്മരണ


ചെറുകഥാ പിതാവ് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ യാത്രയായിട്ട് 100 വര്‍ഷം തികഞ്ഞു. അദ്ദേഹത്തെക്കുറിച്ച് ഒരു അനുസ്മരണം.
മലയാളത്തിലെ ആദ്യ ചെറുകഥ വാസനാവികൃതിയും          

                    ഇവിടെ ക്ലിക്ക് ചെയ്താല്‍  വായിക്കാം.





വായനക്കാരെ സന്തോഷിപ്പിക്കുന്ന കഥകള്‍ ധാരാളമുണ്ടാവുമ്പോള്‍ , കഥകളിലൂടെ അവരെ പ്രകോപിപ്പിക്കാനും, പ്രതികരിപ്പിക്കാനും കഴിയണം അതാണ് എന്റെ വിശ്വാസവും ആഗ്രഹവും '- 2014 സപ്തംബര്‍ 15 തിങ്കളാഴ്ച രാവിലെ അന്തരിച്ച കഥാകൃത്തും, മാതൃഭുമി ചീഫ് സബ് എഡിറ്ററുമായ കെ.വി.അനൂപ് ഒരിക്കല്‍ ഞാന്‍ എങ്ങനെ എഴുത്തുകാരനായി എന്നതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.






ആസിഡ് ബള്‍ബ് എറിഞ്ഞ് പിതാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചയാളിന്റെ ചിത്രത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ തൂലികയിലൂടെ പുനര്‍ജ്ജനി. 



ജീവിതം സര്‍ക്കിസാനായി ഉഴിഞ്ഞുവെച്ച കലാകാരിയായിരുന്നു 2014മെയ് 25ന്  അന്തരിച്ച കതിരൂര്‍ വിജയ ഭവനിലെ ലില്ലി 





സാമൂഹിക പരിഷ്കരണം സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങി സമൂഹത്തിന് മാതൃകകാട്ടിയ പൊതുപ്രവര്‍ത്തകനായ ഭിഷഗ്വരനാണ് 2011 മെയ് 24 ന്
ഈ ലോകത്തോട് വിടപറഞ്ഞ  സി. കെ. കണാരന്‍ വൈദ്യര്‍.ആയുര്‍വേദ ചികിത്സയുടെ ആറ് പതീറ്റാണ്ടുകള്‍ പിന്നിട്ട കണാരന്‍വൈദ്യര്‍ യാത്രയായതോടെ പൊന്ന്യത്തുകാര്‍ക്ക് നഷ്ടമാവുന്നത് സ്വന്തം വൈദ്യരെക്കൂടിയാണ്.വൈദ്യരെന്നാല്‍ ഇവിടുത്തുകാര്‍ക്ക് കണാരന്‍ വൈദ്യരാണ്. 



കെ. പി. നാരായണന്‍ എന്ന
 വിപ്ലവകാരിയായ അദ്ധ്യാപകന്‍

ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ത്ത ക്ഷുഭിത യൌവ്വനത്തിന്റെയും, വിപ്ലവ വീര്യത്തിന്റെയും സ്വപ്നങ്ങള്‍കണ്ട നക്സല്‍ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ് മാത്രമായിരുന്നില്ല, വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ എന്നും ചിരപ്രതിഷ്ഠ നേടിയ അദ്ധ്യാപകന്‍ കൂടിയായിരുന്നു  2014 ഡിസംബര്‍ എട്ടിന്  അന്തരിച്ച കെ. പി. നാരായണന്‍ മാസ്റ്റര്‍




ഒരു ആള്‍ റൌണ്ടരുടെ ഓര്‍മ്മയ്ക്ക്

 കേരള ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യവിജയം സമ്മാനിച്ച നായകന്‍ മമ്പള്ളി അനന്തന്‍ . ക്രിക്കറ്റില്‍ മാത്രമല്ല ജീവിതത്തിലും തികഞ്ഞ ആള്‍ റൗണ്ടറായിരുന്നു. മമ്പള്ളി അനന്തനെ കുറിച്ച് ഒരു അനുസ്മരണം .





കെ. ദാമോദരൻ :
 
ആൽബങ്ങളുടെ  അദ്ധ്യാപകൻ



 'ഇന്നത്തെ സംഭവങ്ങൾ നാളത്തെ ചരിത്രമാവും' എന്ന ആശയം അന്വർത്ഥമാക്കിക്കൊണ്ടണ്ട് ലോകത്തിന്റെ മുക്കിലും, മൂലയിലും നടക്കുന്ന ആനുകാലീക സംഭവ വികാസങ്ങൾ ആൽബ രൂപത്തിൽ തലമുറകൾക്കായി ഒരുക്കിവെച്ച് യാത്ര പോയ ഗുരുശ്രേഷ്ഠനാണ് .കതിരൂർ മുരിക്കൊളി വീട്ടിൽ കെ. ദാമോദരൻ മാസ്റ്റർ
       കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 




വിളിച്ചു തന്ന 'അനുഗ്രഹം '


കെ. തായാട്ടിനെ ഞാന്‍ ആദ്യമായി കണ്ടത് എപ്പോഴാണെന്ന് എനിക്കോര്‍മ്മയില്ല . എന്റെ അച്ഛന്‍ (ജി.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ ) പാനൂര്‍ തിരുവാല്‍ യു.പി. സ്കൂളിലും, തായാട്ട് മാഷ് പാനൂര്‍ യു. പി. സ്കൂളിലും ഒരേ കാലഘട്ടത്തില്‍ അദ്ധ്യാപകരായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ജ്യോതിഷത്തില്‍ അച്ഛന് നല്ല പരിജ്ഞാനമുളളതുകൊണ്ടും തായാട്ട് മാഷ് വീട്ടില്‍ പലപ്പോഴും വരുമായിരുന്നു..........
കെ. തായാട്ടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ....



കെ. ശങ്കരനാരായണ മാരാര്‍ : പുസ്തകങ്ങളുടെ 
മുഖചിത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ 
കലാകാരന്‍  

     ഉള്ളടക്കം പോലെ മനോഹരമായിരിക്കണം പുസ്തകത്തിന്റെ പുറം ചട്ടയും. അത് വായനക്കാരനെ ഏറെ സ്വാധീനിക്കും. 2000 പുസ്തകങ്ങള്‍ക്ക് പുറം ചട്ടയൊരുക്കി പുസ്തകങ്ങളുടെ മുഖചിത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിയചിത്രകാരനാണ് പരേതനായ കെ. ശങ്കരനാരായണമാരാര്‍.


                                          



മനോജ് വയലിനെ പ്രണയിച്ച പ്രതിഭ


 വയലിന്‍ പാശ്ചാത്യസംഗീതത്തില്‍  ഏറെ പരിജ്ഞാനം നേടിയതോടൊപ്പം പിയാനോ, ഗിറ്റാര്‍, കീബോര്‍ഡ്  F¶nhയിലുള്ള പാണ്ഡിത്യവും മനോജിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി. ലക്ഷങ്ങള്‍ വിലവരുന്ന 100 കണക്കിന് വിദേശ വയലിന്‍ സിംഫണികളുടെ അമൂല്യ ശേഖരവും മനോജിന് സ്വന്തമായിട്ടുണ്ട്. മണിക്കൂറുകളോളം ഏകനായിരുന്ന് വയലിനില്‍ പാശ്ചാത്യ സംഗീതം പരിശീലിക്കുന്നത് മനോജിന് ഹരമായിരുന്നു. കൂടാതെ മാജിക്കും ശാസ്ത്രീയമായ രീതിയില്‍ അഭ്യസിച്ചിട്ടുണ്ട്. അകാലത്തില്‍ പൊലിഞ്ഞ പ്രതിഭയാണ് തിരുമുഖം മനോജ് എന്ന മഞ്ജു.

  തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 


    ‘മനുഷ്യഹൃദയത്തിന്റെ ചക്രവാളത്തില്‍ ബഹുദൂരം ചമല്‍ക്കാരാതിശയത്തെ പ്രസരിപ്പിച്ചുകൊണ്ട് സഞ്ചരിക്കാനുള്ള ശക്തിയും , വേഗമുള്ള കവി’ എന്നാണ് വലിയ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്ന വി. വി.കെ യെ ജി. ശങ്കരക്കുറുപ്പ് ‘സുവര്‍ണ്ണമേഖല’ എന്ന കവിതാസമാഹാരത്തിന്റെ അവതാരികയില്‍ വിശേഷിപ്പിച്ചത്. . അര നൂറ്റാണ്ട് മുന്‍പ് (1962 മാര്‍ച്ച് 16)  ഈ ലോകത്തോട് വിടപറഞ്ഞ വി.വി. കെ എന്ന മഹാനായാ കവിയെ പുതുതലമുറയ്ക്ക് തികച്ചും അപരിചിതമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ