Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ജി വി ബുക്‌സ്

ലൗ ജിഹാദ്
 
ജി വി ബുക്‌സ് പ്രസിദ്ധീകരിച്ച മാതൃഭൂമി കൊല്ലം ബ്യൂറോവിലെ സീനിയർ റിപ്പോർട്ടർ രാധാകൃഷ്ണൻ പട്ടാന്നൂരിന്റെ ചെറുകഥാ സമാഹാരമായ 'ലൗ ജിഹാദ്' കണ്ണൂരിൽ നടക്കുന്ന ലൈബ്രറി കൗൺസിലിന്റെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നിന്ന്  കാലടി സർവ്വകലാശാലയിലെ അധ്യാപിക ഡോ.ആർ.ഷർമിള അകം മാസിക ചീഫ് എഡിറ്ററും, കൈരളി ബുക്‌സ് എം.ഡി.യുമായ
ഒ.അശോക് കുമാറിന് നല്കി പ്രകാശനം ചെയ്തു.പരിസ്ഥിതി, സാമൂഹ്യ പ്രതിബദ്ധത, രാഷ്ട്രീയം,പ്രണയം എന്നിവ ചർച്ച ചെയ്യപ്പെടുന്ന കഥകളാണ് പട്ടാന്നൂരിന്റേതെന്ന് ഡോ.ഷർമിള പറഞ്ഞു.  
    മാതൃഭൂമി കണ്ണൂർ ബ്യൂറോവിലെ സീനിയർ

റിപ്പോർട്ടർ ദിനകരൻ കൊമ്പിലാത്ത് അധ്യക്ഷത വഹിച്ചു.പുതിയ കാലഘട്ടത്തിലെ പരീക്ഷണങ്ങൾക്കൊന്നും മുതിരാതെ സാധാരണക്കാരന് വായിച്ചാൽ മനസ്സിലാവുന്ന രീതീയിലാണ് രാധാകൃഷ്ണൻ കഥകളെഴുതിട്ടുള്ളത്. അതിന് കാരണം രാധാകൃഷ്ണൻ പത്രപ്രവർത്തകനാണ്. പത്രക്കാരനാണ് സാധാരണക്കാരന്റെ ഭാഷ അറിയാവുന്നവരെന്നും ദിനകരൻ പറഞ്ഞു.
     ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ബൈജു ആശംസകൾ നേർന്നു. രാധാകൃഷ്ണൻ പട്ടാന്നൂരിന്റെ മകൾ വി.കെ.വർഷ നന്ദി രേഖപ്പെടുത്തി.
'ലൗ ജിഹാദ്' കണ്ണൂരിലെ കൈരളി ബുക്‌സിൽ ലഭിക്കും.കതിരൂർ അഞ്ചാംമൈൽ പൊന്ന്യം റോഡ് കവലക്ക് സമീപത്തെ ജി വി ബുക്‌സിലും ലഭിക്കും.വില : 120.00രൂപ.  വിലാസവും ഫോൺ നമ്പറും അറിയിച്ചു തന്നാൽ വി.പി.പി.ആയി പുസ്തകം അയച്ചു തരും.
Phone : 9447707920 Email : gvrbooks@gmail.com
 




അച്ചാച്ചന്റെ കാക്ക
ജയരാജൻ കൂട്ടായി എഴുതി ജി വി ബുക്‌സ് പ്രസിദ്ധീകരിച്ച 'അച്ചാച്ചന്റെ കാക്ക' എന്ന പുസ്തകം കൂരാറ സുഹൃജ്ജന വായനശാലയുടെ നേതൃത്വത്തിൽ 2017 സപ്തംബർ 24 പ്രകാശനം ചെയ്തു.
ജി വി ബുക്‌സിന്റെയും ജയരാജൻ കൂട്ടായുടെയും പ്രഥമ ബുക്കാണ് അച്ചാച്ചന്റെ കാക്ക. സാഹിത്യകാരൻ പി.സുരേന്ദ്രൻ പുസ്തകം പ്രകാശനം ചെയ്തു. സുഹൃജ്ജന വായനശാല പ്രസിഡന്റ് കെ.കുമാരൻ അധ്യക്ഷത വഹിച്ചു.
മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും ലോകസിനിമാ നിരൂപകനുമായ ടി.സുരേഷ് ബാബു ജി വി ബുക്‌സിന്റെ ലോഗോ പ്രകാശനം ചെയ്തു.
ലോഗോ രൂപകല്പന ചെയ്ത ഡിസൈനർ കെ.കെ.ഷിബിനിന് സുരേഷ് ബാബു ഉപഹാരം നല്കി. രാജുകാട്ടുപുനം പുസ്തകം പരിചയപ്പെടുത്തി.കെ.കെ.പവിത്രൻ,ടി.കെ.ഷാജ്,കെ.വി.രജീഷ്,പ്രേമാനന്ദ് ചമ്പാട്, പി.ഗംഗാധരൻ, വി.പി.രാജേഷ്,എൻ.ഖാലീദ്,പി.ജയദേവൻ,കെ.കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
വർത്തമാനകാലത്ത് സാഹിത്യകാരന്മാർക്ക് സമൂഹത്തിൽ അർഹമായ പ്രധാന്യം ലഭിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. കുട്ടികളിലെ വായനാശീലം

നശിച്ചതോടെ അവരിലെ ഭാഷ തന്നെ നഷ്ടപ്പെട്ടു. മികച്ച പ്രണയലേഖനങ്ങൾ എഴുതാൻ പോലും അവർക്ക് കഴിയുന്നില്ല. പോയകാല ഓർമ്മകളെ വളരെ മനോഹരമായി രേഖപ്പെടുത്തുകയാണ് അച്ചാച്ചന്റെ കാക്കയിലുടെ ജയരാജൻ കൂട്ടായി ചെയ്തിരിക്കുന്നതെന്ന് പി.സുരേന്ദ്രൻ പറഞ്ഞു.
ആലങ്കാരിക ഭാഷ ഉപയോഗിക്കാതെ തനി നടൻഭാഷയിൽ തനിക്കാറിയാവുന്ന രീതിയിൽ പച്ചയായ യാഥാർത്ഥ്യങ്ങൾ രേഖപ്പെടുത്തലാണ് ജയരാജൻ കൂട്ടായി അച്ചാച്ചന്റെ കാക്കയിലൂടെ ചെയ്തിരിക്കുന്നത്. അന്ധവിശ്വാസം എന്നൊക്കെ പറയാമെങ്കിലും ഇനിയൊരിക്കലും തിരിച്ചുവരാത്ത പഴയകാലത്ത് നിലനിന്നിരുന്ന ആചാരങ്ങൾ പുതുതലമുറക്ക് പുതിയ അനുഭവമായിത്തന്നെ മാറുമെന്നും ജി
വി ബുക്‌സിന്റെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പി.സുരേഷ് ബാബു പറഞ്ഞു.
അച്ചാച്ചന്റെ കാക്ക ജയരാജന്റെ ഓർമ്മക്കുറിപ്പാണെങ്കിലും അത് ഒരു നാടിന്റെ ചരിത്രം കൂടിയാണ്. കൂരാറ എന്ന നാടിന്റെ മാത്രമല്ല ഒരുകാലഘട്ടത്തിന്റെ ഭൂതകാലം പഠിക്കണമെങ്കിൽ അച്ചാച്ചന്റെ കാക്ക വായിച്ചാൽ മതിയാകും.എന്നാണ് ആശംസയർപ്പിച്ച് സംസാരിച്ചവർ പറഞ്ഞത്.
അച്ചാച്ചന്റെ കാക്ക വായിക്കുമ്പോൾ ഇത് തന്റെ കൂടെ അനുഭവങ്ങളാണെന്ന്
പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് ടി.കെ.ഷാജ്, കെ.വി.രജീഷ് എന്നിവർ പറഞ്ഞു. 

100 രൂപയാണ് അച്ചാച്ചന്റെ കാക്ക എന്ന പുസ്തകത്തിന്റെ വില. തലശ്ശേരി
കൂത്തുപറമ്പ് റോഡിൽ കതിരൂർ പൊന്ന്യം കവലക്ക് സമീപം പ്രവർത്തിക്കുന്ന GV BOOKS ൽ
 ലഭിക്കും. വിലാസവും ഫോൺ നമ്പറും അറിയിച്ചു തന്നാൽ
വി.പി.പി.ആയി പുസ്തകം അയച്ചു തരും. Phone : 9447707920 Email : gvrbooks@gmail.com
 അച്ചാച്ചന്റെ കാക്ക ഓൺലൈൻ വഴി വാങ്ങിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക http://www.pusthakakada.com/gv-books

പ്രശസ്ത ലോഗോ ഡിസൈനറും എന്റെ പ്രിയ സുഹൃത്തുമായ കെ.കെ.ഷിബിനാണ് ജി വി ബുക്‌സിന്റെ ലോഗോ രൂപകല്പന ചെയ്തത്. ഷിബിനിനെക്കുറിച്ച കൂടുതലറിയാൻ http://www.shibikarun.com/ സന്ദർശിക്കുക.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ