Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

മിനിക്കഥകള്‍

 നമ്പര്‍ : 9447....20

മൗനപ്രാര്‍ത്ഥന
യോഗത്തില്‍ സെക്രട്ടറി കനകരാജ് റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ അധ്യക്ഷന്‍ പ്രശാന്തിന് സംസ്ഥാന സെക്രട്ടറിയുടെ ഫോണ്‍ 'നമ്മുടെ സ്ഥാപക പ്രസിഡന്റ് കൃഷ്‌ണേട്ടന്‍ മരണപ്പെട്ടു'.പ്രശാന്ത് എഴുന്നേറ്റിട്ട് പറഞ്ഞു വളരെ ദുഃഖകരമായ വാര്‍ത്ത ഈ യോഗത്തെ അറിയിക്കാനുണ്ട്. നമ്മുടെ സ്ഥാപക പ്രസിഡന്റും, ഈ പ്രസ്ഥാനത്തിന്റെ എല്ലാമായ നമ്മുടെ പ്രിയപ്പെട്ട എം.കെ.കൃഷ്‌ണേട്ടന്‍ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. കൃഷ്‌ണേട്ടന്റെ വേര്‍പാടില്‍ നമുക്ക് എഴുന്നേറ്റ് നിന്ന് ഒരു മിനുട്ട് നേരം മൗനം ആചരിക്കാം.
 എല്ലാ വരും എഴുന്നേറ്റു നിന്നു.
ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈവീശി നീ
തോണിയേറിപ്പോയില്ലേ..
സജിത്ത്  കീശയില്‍ നിന്നും മൊബൈലെടുത്തിട്ടു പറഞ്ഞു 'ഞാന്‍ മൗനപ്രാര്‍ത്ഥനയിലാണ്, കുറച്ച് കഴിഞ്ഞിട്ടു വിളിക്കൂ...'

==================================================================== 
 പോക്കുവരവ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ