Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

അറിവിന്‍ തുണ്ടുകള്‍

നിങ്ങള്‍ക്ക് അറിവുണ്ടെങ്കില്‍ അതില്‍ നിന്ന് തിരിതെളിയ്ക്കാന്‍ മറ്റുള്ളവരെയും അനുവദിക്കുക. അറിവ് പങ്കിടുക എന്നത് മാനവസംസ്കൃതിയുടെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്.അതിനാല്‍ എനിക്ക് പല സ്ഥലങ്ങളില്‍ നിന്നായി കിട്ടിയ അറിവുകള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു
 ===================================================================================================== 
  1. ആറ് ശാസ്ത്ര വകുപ്പുകളും 400 ദേശീയ ഗവേഷണ ലബോറട്ടികളും പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഇന്ത്യ കൂടാതെ 231 സര്‍വ്വകലാശാലകള്‍, രാജ്യത്തുണ്ട്.വ്യവസായ സ്ഥാപനങ്ങളുടെ ഭാഗമായ 1300 ഗവേഷണയൂണിറ്റുകളും.എന്നുവെച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രഗവേഷണ രാജ്യമാണ് ഇന്ത്യ.
  2. 1997 മുതല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.
  3. അറേബ്യയിലെ വിശാലമായ മരുഭൂമിയില്‍ രാത്രികാലത്ത് ടെന്റില്‍ കിടന്ന് നക്ഷത്രങ്ങളെ നോക്കി സരോദ് എന്ന ഉപകരണം മീട്ടി വളരെ നീട്ടിപ്പാടുന്ന കവിതകളായിട്ടാണ് ഗസലിന്റെ പിറവി. ഗസലില്‍ മുഖ്യം കവിതയാണ്. സ്നേഹം എന്ന വികാരമാണ് ഗസലിനെ ഗസലാക്കുന്നത്.അതുകോണ്ട് ഗസലിനെ പ്രേമസങ്കീര്‍ത്തനം എന്ന് വിശേഷിപ്പിക്കാം.
  4. ‘പതിനായിരക്കണക്കിന് പട്ടാളക്കാര്‍ക്ക് ഉണ്ടാക്കി എടുക്കാന്‍ കഴിയാത്ത സമാധാനം ആ മെലിഞ്ഞ മനുഷ്യന്‍ തന്റെ ത്യാഗസന്നിധികൊണ്ട് നേടിയെടുത്തു’. എന്നാണ് മൌണ്ട് ബാറ്റണ്‍ പ്രഭു ,1947ല്‍ ബംഗാളിലെ കലാപം ഗാന്ധിജി സത്യാഗ്രഹം നടത്തി അവസാനിപ്പിച്ചപ്പോള്‍ പറഞ്ഞത്.
  5. തച്ചാലും ചാവില്ലൊരാളും 
    ചാവേണ്ട സമയം വരെ
    ചാവേണ്ട ദിവസം ചാവു....
    മാരും തല്ലീലയെങ്കിലും
                  കവിത : സഞ്ജീവകന്‍.... അക്കിത്തം
  6. മനുഷ്യന് ഗൌരവം നല്‍കുന്ന അഞ്ച് ‘വ’ കാരങ്ങളാണ്. വിദ്യ, വിനയം ,വപുസ്സ്, വചസ്സ്, വസ്ത്രം.
  7. ഉത്തമ കലയ്ക്ക് മതമില്ല, ദേശീയതയില്ല,കാലാതിര്‍ത്തികളില്ല.അത് കടല്‍ പോലെ ചിരഞ്ജീവിയാണ്. ചന്ദ്രനും,സൂര്യനും പോലെ ചിരഞ്ജീവി ...മാധവിക്കുട്ടി
  8. സമൂഹത്തില്‍ ലളിതവും, പവിത്രവുമായ രൂപമാണ് കുടുംബം.സമൂഹത്തിലെ പരിവര്‍ത്തനത്തിന്റെ തുടക്കം കുടുംബത്തില്‍ നിന്നാണ്. അവിടെ ശക്തവും, ശാസ്ത്രീയവുമായ സംസ്കരണവും നടന്നെങ്കില്‍ മാത്രമേ സമൂഹം അഭിവൃദ്ധിപ്പെടുകയുള്ളൂ.ഉത്തമ സമൂഹത്തിന്റെ സൃഷ്ടിക്ക് കുടുംബരംഗം സംശുദ്ധമവണം.
  9. ഓരോരുത്തരും അവരുടെ പ്രതിബിംബം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് പെരുമാറ്റം. ....ഗേഥെ
  10. ജീവിതത്തില്‍ നാം പല നേട്ടങ്ങളും കൈവരിച്ചേക്കാം. അതേച്ചോല്ലി ദുരഭിമാനവും, ഗര്‍വ്വും നമുക്കുണ്ടാവരുത്. ....മാവോസെതൂങ്ങ്
  11.  നദികള്‍ അതിലെ ജലം സ്വയം കുടിക്കുന്നില്ല; വൃക്ഷങ്ങള്‍ അവയുടെ ഫലം സ്വയം കഴിക്കുന്നില്ല. മേഘം സ്വന്തം ആവശ്യത്തിനല്ല മഴ പെയ്ക്കുന്നത്. ഉത്തമന്മാരുടെ സമ്പത്ത് പരോപകാരത്തിനായിട്ടുള്ളതാണ്.
  12. ഒരു സാധാരണ മനുഷ്യന്‍ നാലു കാര്യങ്ങള്‍ ചെയ്യുന്നു. അയാള്‍ ചിന്തിക്കുന്നു, പ്രയത്നിക്കുന്നു, സ്നേഹിക്കുന്നു, ആരാധിക്കുന്നു. ഇവ നാലുമണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്. നാം ചിന്തിക്കുന്നത് ബുദ്ധികൊണ്ടാണ്. പ്രവര്‍ത്തിക്കുന്നത് ശരീരം കൊണ്ടും. സ്നേഹിക്കുന്നത് ഹൃദയം കോണ്ടും. ഇവകൊണ്ട് തൃപ്തിപ്പെടാതെ അത്ഭുത പ്രപഞ്ചത്തിന്റെ സ്രഷ്ടാവും, നിയന്താവുമായ അനന്തശക്തിയെ ആത്മാവില്‍ ആരാധിക്കാനും താല്പര്യപ്പെടുന്നു.അങ്ങനെ നോക്കുമ്പോള്‍ ഔന്നത്യത്തിന്റെ അടിസ്ഥാന ശിലകളാണ് ഇവ നാലും.
  13. മനുഷ്യനെപ്പറ്റിയുള്ള സമഗ്രബോധമുണ്ടായാലെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ സാമാന്യ ബോധമുണ്ടാവുകയുള്ളൂ.
  14. വാഖോര നദിയുടെ തീരത്തുള്ള മലകളിലുള്ള മുപ്പത് ഗുഹകളാണ് അജന്ത.ചരിത്രത്തില്‍ ഇടം കിട്ടാതെപോയ ഹരിസേന ചക്രവര്‍ത്തിയുടെ കാലത്ത് ഋഷിക എന്നുപേരുള്ള ജനപഥത്തില്‍ 18 വര്‍ഷങ്ങള്‍കൊണ്ട് (എ.ഡി.462 മുതല്‍ 480 വരെ) തീര്‍ത്ത 25 ഗുഹകളും ബി. സി. മൂന്ന് മുതല്‍ ഒന്നു വരെ നൂറ്റാണ്ടുകളില്‍ തീര്‍ത്ത അഞ്ച് ഗുഹകളുമാണിവ.
  15. 2013 മെയ് 23 ന് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു. ബി. സി. 227....300 കാലഘട്ടത്തിലെ അശോകചക്രവര്‍ത്തിയുടെ രണ്ടാം ശിലാശാനത്തില്‍ ‘കേരളം’ എന്ന വാക്കുണ്ട്.ബി. സി. രണ്ടാം നൂറ്റാണ്ടിലെ എടക്കല്‍ ഗുഹാലിഖിതങ്ങള്‍ മലയാളത്തിന്റെ പ്രാചീനതയ്ക്ക് തെളിവാണ്. മലയാളത്തെ തമിഴിന്റെയും അമ്മയാവാന്‍ യോഗ്യതയുള്ള ഭാഷായെന്ന് കേരള സാഹിത്യ ചരിത്രത്തില്‍ തമിഴ് സംസ്കാരവുമായി ബന്ധമുള്ള മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ വിശേഷിപ്പിച്ചിട്ടുണ്ട്.
  16. നുണപറഞ്ഞ് ശീലിക്കുന്നവര്‍ മന:പൂര്‍വ്വമല്ലെങ്കിലും മറ്റുള്ളവരെ വഞ്ചിക്കും. ...മാധവിക്കുട്ടി
  17. ഇന്ത്യയില്‍ വലുതും ചെറുതുമായ 700 ഓളം ഭാഷകളുണ്ട്. ഇതില്‍ ഭരണഘടന അംഗീകരിച്ചത് 22 ഭാഷകളെയാണ്. ഇന്ത്യയുടെ കറന്‍സി നോട്ടില്‍ രൂപ എന്ന് എഴുതിയിരിക്കുന്നത് 15 ഭാഷകളിലാണ്. ഇതുവരെ ശ്രേഷ്ഠപദവി ലഭിച്ചത് അഞ്ച് ഭാഷകള്‍ക്കാണ്. 1.തമിഴ്....2004, 2.സംസ്കൃതം....2005, 3.കന്നട...2008,4. തെലുങ്ക് .... 2008, മലയാളം .... 2013
  18. 2013ല്‍ മലയാള സര്‍വ്വകലാശാല നിലവില്‍ വന്നു. ആദ്യ വൈസ്ചാന്‍സിലര്‍: കവിയും,ഗാനരചയിതാവും, ഐ. എ. എസ് കാരനുമായ കെ.ജയകുമാര്‍. കേരളത്തിന്റെ ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ച ശേഷമാണ് ജയകുമാര്‍ വൈസ് ചാന്‍സിലര്‍ പദവി ഏറ്റെടുത്തത്.
  19. കാലാവസ്ഥാവ്യതിയാനം രക്തസമ്മര്‍ദ്ദത്തെ സ്വാ‍ധീനിക്കുമെന്ന് ബ്രിട്ടനിലെ ഗ്ലാസ്ഗോ സര്‍വ്വകലാശാല ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കാര്‍ഡിയോ വാസ്കുലര്‍ ആന്റ് മെഡിക്കല്‍ സയന്‍സിലെ ഗവേഷകരാണ് കണ്ടുപിടിച്ചത്. തലശ്ശേരി സ്വദേശി ഡോ. സന്തോഷ് പത്മനാഭനുള്‍പ്പടെയുള്ളവരാണ് സംഘത്തിലുള്ളത്. കാലാവസ്ഥാ മാറ്റവും രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക പഠനമാണ് ഗ്ലാസ്കോസംഘത്തിന്റേത്. സ്വാതന്ത്ര്യ സമരസേനാനിയും തലശ്ശേരിയുടെ പ്രഥമ ലോകസഭാംഗവുമായ നെട്ടൂര്‍ പി. ദാമോദരന്റെ മകള്‍ ചിത്ര പത്മനാഭന്റെ മകനാണ് ഡോ. സന്തോഷ് പത്മനാഭന്‍ (നെട്ടൂര്‍ പി. ദാമോദരനെക്കുറിച്ച് കൂടുതല്‍ അറിയാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക )
  20. കണ്ണിമാങ്ങ കരിങ്കാളന്‍  
    കനലില്‍ ചുട്ടപപ്പടവും,
    കാച്ചിയ മോരുമുണ്ടെങ്കില്‍ 
    കാണാമൂണിന്റെ വൈഭവം
  21. കുമാരനാശാന്റെ അധികമൊന്നും പഠനവിഷയമായിട്ടില്ലാത്ത ഒരു കവിതയാണ് ‘ഗരിസപ്പാ അരുവി ഒരു വനയാത്ര’ എന്ന പേരോടുകൂടിയുള്ള ഈ കവിത 1915ല്‍ എഴുതപ്പെട്ടു. വീണപൂവ് (1907),നളിനി (1911), ലീല(1914), 1925ല്‍ ആശാന്റെ മരണത്തിനുശേഷം പുറത്തിറങ്ങിയ വനമാലയില്‍ ഒന്നാമത്തെ കവിതയായി ചേര്‍ക്കപ്പെട്ടു. 44 ശ്ലോകങ്ങള്‍ ഉണ്ടെങ്കിലും അപൂര്‍ണ്ണം എന്ന വാക്കോടുകൂടിയാണ് അച്ചടിച്ചത്. ....2003 മാതൃഭൂമി വാര്‍ഷികപ്പതിപ്പ്
  22. പാക്കിസ്ഥാനിലെ ജനങ്ങള്‍ വിഭജനം എന്ന വാക്കുപോലും ഉപയോഗിക്കാന്‍ മടിക്കുകയാണ്. ബ്രിട്ടീഷുകാരില്‍നിന്നുള്ള മോചനം എന്നതിലുപരി ഹിന്ദുഭരണത്തില്‍ നിന്നു മോചനം ലഭിച്ച ദിവസം എന്ന നിലക്കാണ് അവിടെ ആഗസ്ത് 14 ആചരിക്കുന്നത്.
  23. മഹാഭാരതം ഭാരതത്തിന്റെ മാത്രം കഥയല്ല. അത് സര്‍വ്വ ലോകത്തിന്റെയും കഥയാണ്. മനുഷ്യകുലത്തിന്റെയും, മണ്ണിന്റെയും, നദികളുടെയും മഹാമേരുക്കളുടെയും അനശ്വരകഥയാണത്. അതില്‍ ജീവിതത്തിന്റെ സ്പന്ദനവും, താളവുമുണ്ട്.
  24. തിയ്യ സമുദായത്തിലെ നാല് വിഭാഗം : 1.ഹരിഗിരി തിയ്യന്‍ (മഹാതിയ്യര്‍) : ആത്മീയ ഗുരുക്കന്മാര്‍, സംസ്കൃത പണ്ഡിതന്മാര്‍, വൈദ്യന്മാര്‍. ഇവരുടെ വീടിന് ഇല്ലം എന്നു പറയുന്നു. 2. വൈശതിയ്യന്‍ (സാക്ഷാല്‍ തിയ്യര്‍) : ഭൂപ്രഭുക്കള്‍, ആഢ്യന്മാര്‍ 3. സേവക തിയ്യന്‍ (‌പയം പയത്തോണ്‍ തിയ്യര്‍) : ഒന്നും, രണ്ടും വിഭാഗത്തിലുള്ളവരെ സേവിക്കല്‍ 4. കൊടുവാള്‍ തിയ്യന്‍ (പ്രവര്‍ത്തക തിയ്യര്‍) : അദ്ധ്വാനം, തെങ്ങു കയറ്റം.
  25. കോട്ടയം താലൂക്കിലെ നാല് ഉയര്‍ന്ന തിയ്യ തറവാടുകള്‍ :1. കൊറ്റിയത്ത് 2. മൂര്‍ക്കോത്ത് 3. എടത്തില്‍ 4. അന്തോളി
  26. സമുദായമെന്ന കള്ളമുത്തശ്ശി ഉണ്ടാക്കി നിര്‍ത്തിയ കശാപ്പുശാലയാണ് സദാചാരം. ...മാധവിക്കുട്ടി
  27. കേരളത്തിലെ ആദ്യ വനിതാപോസ്റ്റോഫീസായി  തിരുവനന്തപുരത്തെ പി. എം. ജി. സബ്പോസ്റ്റാഫീസ് 2013 ജുലായ് രണ്ടിന് പ്രവര്‍ത്തനം ആരംഭിച്ചു. പോസ്റ്റുമാസ്റ്റര്‍, ക്ലാര്‍ക്ക്, സ്റ്റാമ്പ് വെണ്ടര്‍, പ്യൂണ്‍ തുടങ്ങിയ തസ്തികകളില്‍ വനിതകള്‍ മാത്രമായിരിക്കും. തപാല്‍ വകുപ്പിന്റെ ദേശീയ നയത്തിന്റെ ഭാഗമായാണ് വനിതാ പോസ്റ്റോഫീസ് പ്രവര്‍ത്തനം തുടങ്ങിയത്.
  28. രിക സഖീ,യരികത്ത് ചേര്‍ന്ന് നില്‍ക്കൂ
    പഴയൊരുമന്ത്രം സ്മരിക്കനാമന്യോന്യ...
    മൂന്നുവടികളായ് നില്‍ക്കാം
    ഹാ!സഫലമീയാത്ര
  29. എല്ലാ മക്കള്‍ക്കും തുല്യ അവകാശമുള്ള സ്വത്താണ് ‘അമ്മ’
  30. ‘മരണം എപ്പോഴും നമ്മുടെ കൂടെയുണ്ട്. എന്നാല്‍ നാമത് അറിയുന്നില്ല. മറ്റുള്ളവരുടെ മരണത്തില്‍ നാം സങ്കടപ്പെട്ടിട്ടു വരുമ്പോഴും സ്വന്തം മരണത്തെക്കുറിച്ച് ആലോചിക്കാറേയില്ല. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമെന്ന് പറഞ്ഞ ധര്‍മ്മപുത്രര്‍ തന്നെ മഹാന്‍’.... 2003 ആഗസ്ത് 3ന് പ്രൊഫ. നരേന്ദ്രപ്രസാദ് എഴുതിയ ഡയറിക്കുറിപ്പ്.2003 നവംബര്‍ 3ന് അദ്ദേഹം ഈ ലോകത്തോട് വിടപറ്ഞ്ഞു.
  31. മുസ്ലീം മത നിയമപ്രകാരം നാല് വിവാഹ മോചനരീതികള്‍ അനുവദനീയമാണ്.1.ത്വലാക്ക് 2. ഖുല്‍അ 3. മുബാറത്ത് 4. ഫസഖ്
  32. 1938ലാണ് ആദ്യത്തെ ശബ്ദ സിനിമയായ ബാലന്‍ പുറത്തിറങ്ങിയത്. 
  33. യഥാര്‍ത്ഥ സദാചാരത്തിനാധാരം മനുഷ്യമനസ്സാവണം ...മാധവിക്കുട്ടി
  34. 1954ല്‍ പുറത്തിറങ്ങിയ ‘നീലക്കുയില്‍’ എന്ന മലയാള സിനിമയിലാണ് മലയാളത്തിന്റെ സ്വന്തം ഈണം പകര്‍ന്ന ഗാനങ്ങളുണ്ടായത്. നീലക്കുയിലിലെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് തലശ്ശേരിക്കാരനായ കെ. രാഘവനാണ്. പിന്നീട് വി. ദക്ഷിണാമൂര്‍ത്തി, ജി. ദേവരാജന്‍, തുടങ്ങിയവരിലൂടെ ക്ലാസിക്കല്‍ ഗാനങ്ങളും, കെ. രാഘവനിലൂടെ നാടോടി / ജനകീയ പാരമ്പര്യവും ബാബുരാജിലൂടെ ഹിന്ദുസ്ഥാനി പാരമ്പര്യവും,സലിന്‍ ചൌധരിയിലൂടെ ഉത്തരേന്ത്യന്‍ നാടോടി ഗാനപാരമ്പര്യവുമുള്ള ഗാനങ്ങളും മലയാളത്തിനു ലഭിച്ചു.
  35. ‘ആന്റിസിപ്പേറ്ററി ബെയില്‍’ എന്ന ഇംഗ്ലീഷ് വാക്കിന് ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ‘മുന്‍കൂര്‍ജാമ്യം’ എന്ന പരിഭാഷ മാതൃഭൂമി പത്രത്തിന്റെ തലശ്ശേരിയിലെ ആദ്യലേഖകന്‍ മംഗലാട്ട് രാഘവന്റെ സംഭാവനയാണ്. 1976 ലെ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് ഭേദഗതിയനുസ്സരിച്ചാണ് മുന്‍കൂര്‍ജാമ്യത്തിനുള്ള വ്യവസ്ഥയുണ്ടായത്. ഈ നിയമം അനുസരിച്ചുള്ള അദ്യ അപേക്ഷയില്‍ തീര്‍പ്പ് കല്പിച്ചത് തലശ്ശേരി ജില്ലാ കോടതിയില്‍ നിന്നാണ്. ഈവാര്‍ത്ത എഴുതേണ്ടി വന്നപ്പോഴാണ് മംഗലാട്ട് സ്വന്തമായി ഈ പരിഭാഷ നടത്തിയത്.
  36. ലോകമെങ്ങും ആദരിക്കപ്പെടുന്ന ഒരവഹാഗ വിജ്ഞാനീയമാണ് ചരിത്രം. 
  37. 1982 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പറവൂര്‍ മണ്ഡലത്തിലാണ് ലോകത്ത് ആദ്യമായി ഇലക്ടോണിക്സ് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ചത്. 1979ല്‍ തന്നെ ഇന്ത്യ വോട്ടിങ്ങ് യന്ത്രം തയ്യാറാക്കിയിരുന്നു. 1979 ജുലായ് 6ന് യന്ത്രം പാര്‍ല്ലിമെന്റില്‍ പ്രദര്ശിപ്പിച്ചു. 1982ല്‍ പറവൂര്‍ മണ്ഡലത്തിലെ 80 ബൂത്തുകളിലെ 50 എണ്ണത്തിലാണ് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ചത്. അന്ന് സി. പി. ഐ യിലെ ശിവന്‍ പിള്ളയാണ് വിജയിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിലെ എ. സി. ജോസാണ്. ജോസ് വിജയത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുകയും കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കുകയും വീണ്ടും വോട്ടെടുപ്പ് നടത്തി ജോസ് ജയിച്ചു.
  38. പരിപൂര്‍ണ്ണ സ്നേഹം കൊണ്ടും, സ്നേഹത്തിനുവേണ്ടിയുള്ള ബലിയര്‍പ്പിക്കല്‍ കൊണ്ടും ഒരിക്കലും പാതിവ്രത്യഭംഗം സംഭവിക്കില്ല. സ്നേഹം തപസ്സാണ്. തപസ്സിന്റെ അന്ത്യമായ സായൂജ്യവും അതുതന്നെ. ...മാധവിക്കുട്ടി 
  39. തക്ഷശില ഇന്ന് ടക്സില എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ പാക്കിസ്താനിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.ചാണക്യന്റെ ജന്മസ്ഥലമാണ് തക്ഷശില.തക്ഷശില എന്ന പേര് ബുദ്ധമതത്തിന്റെ സംഭാവനയാണ്. ബോദ്ധിതത്വന്മാരില്‍ ആരോ സ്വന്തം തലയറുത്ത് അതിഥിക്ക് നല്‍കിയ കഥയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നത്. തക്ഷശില എന്നാല്‍ അറുത്ത തല എന്നര്‍ത്ഥം. പ്രാചീന ഭാരതത്തിലെ ആദ്യ സര്‍വ്വകലാശാല എന്ന ഖ്യാതിയും ഇതിനുണ്ട്.
  40.  മനസ്സ് ചഞ്ചലമാണ്. ധനം ചഞ്ചലമാണ്.,ജീവിതവും, യൌവ്വനവും നശിക്കുന്നതാണ്. എല്ലാം നശ്വരമത്രെ.കീര്‍ത്തിയാര്‍ക്കുണ്ടോ അയാള്‍ മാത്രം ജീവിക്കുന്നു.
  41. ക്യാംബ്രിജ് : ന്യൂട്ടന്റെ കണക്കുകള്‍ പ്രകാരം നിര്‍മ്മിച്ചതിന്റെ പേരില്‍ പ്രശസ്തമായ പാലവും, പിന്നിട്ടാല്‍ ക്യാം നദിയുടെ മറുകര. ഇംഗ്ലണ്ടിലേയും, ഇന്ത്യയിലേയും ഒട്ടനവധി രാഷ്ട്രനായകരും, ബുദ്ധിജീവികളും ക്യാംബ്രിജ് സര്‍വ്വകലാശാലയുടെ അധീനതയില്‍പ്പെടുന്ന കോളജുകളില്‍ നിന്നാണ് പഠിച്ചിറങ്ങിയത്. ഇവിടെയുള്ള ട്രിനിറ്റി കോളജില്‍ 1907 ലാണ് ജവഹര്‍ലാല്‍ നെഹറു വിദ്യാര്‍ത്ഥിയായി എത്തുന്നത്. പില്‍ക്കാലത്ത് തന്റെ ക്യാംബ്രിജ് ദിനങ്ങളെ കുറിച്ച് അദ്ദേഹം ഇപ്രകാരം എഴുതി ക്യാം നദിയുടെ നീരൊഴുക്കുപോലെ ശാന്തമായിരുന്നു ക്യാംബ്രിജില്‍ ഞാന്‍ ചെലവഴിച്ച മൂന്ന് വര്‍ഷങ്ങള്‍. സുഭാഷ് ചന്ദ്രബോസ്, സോമനാഥ് ചാറ്റര്‍ജി, അമര്‍ത്യാസെന്‍, എന്നിവര്‍ ക്യാംബ്രിജിന്റെ സന്തതികളാണ്. 
  42.  ആത്മഹത്യക്കും, കൊലയ്ക്കുമിടയിലൂ....
    ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം
                    മാപ്പുസാക്ഷി .... ബാലചന്ദ്രന്‍ ചുള്ളിക്കാട്
  43. കമ്മ്യൂണിസ്റ്റ്കാര്‍ വെള്ളത്തിലെ മത്സ്യങ്ങളെപ്പോലെ ജനങ്ങള്‍ക്കിടയില്‍ ജീവിക്കണം  .... ലെനിന്‍ 
  44. ‘സത്യമേ .... ജയതേ’ എന്ന വാചകം മുണ്ഡകോപനിഷത്തിലാണ്. 
  45. താമര ദേശീയ പുഷ്പമാക്കിയിട്ടുള്ള രാജ്യങ്ങള്‍ : ഇന്ത്യ, ഈജിപ്ത്
  46. സുനാമി : ജാപ്പാനീസ് വാക്കാണ്. (തുറമുഖത്തിര) ജപ്പാനില്‍ സുനാമി പതിവാണ്. റിക്ടര്‍ സ്കെയിലില്‍  ആറ് മുതല്‍ ഏഴ് വരെ രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാവുകയാണെങ്കില്‍ രൂപപ്പെടുന്ന സുനാമി 700 കിലോമീറ്റര്‍ വേഗത്തില്‍ കരയിലേക്ക് ആഞ്ഞടിക്കും.  2004 ഡിസംബര്‍ 26 ന് പകല്‍ 10.30 ന് സുനാമി തിരകള്‍ കേരളത്തീരത്ത് അടിച്ചുകയറി.അന്ന് ഭൂചലനം റിക്ടര്‍ സ്കേയിലില്‍ ഒമ്പത് രേഖപ്പെടുത്തി.ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് സമീപം കടലില്‍ ഇന്ത്യന്‍ സമയം രാവിലെ 6.29 നുണ്ടായ ഭൂചലനത്തിന്റെ പ്രത്യാഘാതങ്ങളാണ് ഇന്ത്യന്‍ പ്രദേശങ്ങളില്‍ നാശം വിതച്ചത്. ഇതില്‍ രണ്ട് ലക്ഷം മരണം സംഭവിച്ചു. തമിഴ് നാട് തീരത്ത് 40 അടി ഉയരത്തിലാണ് തിരമാലകള്‍ ആഞ്ഞടിച്ചത്. 
  47. എന്റെ മുന്നില്‍ നടക്കരുത്
    ഞാന്‍ പിന്തുടര്‍ന്നെന്നുവരില്ല
    എന്റെ പിന്നില്‍ നടക്കരുത്
    ഞാന്‍ നയിച്ചെന്നു വരില്ല
    വെറുതെ എന്റെ ഒപ്പം നടന്ന്
    സുഹൃത്തായാ‍ല്‍ മതി   .......അല്‍ബേര്‍ കമ്യൂ     
  48. അടച്ച മുറില്‍ ഒരു സ്ത്രീയും അവളുടെ ഇണയും നടത്തുന്ന ക്രീഡകള്‍ അവര്‍ക്ക് ഒരിക്കലും അശ്ലീലമായി തോന്നുകയില്ല. വാതില്‍പ്പഴുതിലൂടെ വീക്ഷിക്കുന്നവര്‍ക്ക് ആ രതി ആഭാസവും അശ്ലീലവുമായി മാറുന്നു. ...മാധവിക്കുട്ടി
  49. ഇന്ത്യന്‍ സിനിമയിലെ ആദ്യ സംഗീത സംവിധായിക : സരസ്വതീദേവി. ജവാനീ കീ ഹവ ആദ്യചിത്രം .... 1935. മാഞ്ചര്‍ഷാ മിനോച്ചെര്‍ ഹോംജി എന്നാണ് സരസ്വതി ദേവിയുടെ യഥാര്‍ത്ഥ പേര്.15 വര്‍ഷം കൊണ്ട് 30 ചിത്രങ്ങള്‍ക്ക് ഈണം പകര്‍ന്നു.1980 ആഗസ്ത് 10 നു സരസ്വതി ദേവി അന്തരിച്ചു
  50. ഒരു മുഴുനീള ചിത്രത്തില്‍ സംഗീതം പകര്‍ന്ന ആദ്യ മലയാളി പി. ലീല . ‘ചിന്നാരി പാപ്പുലു’എന്ന തെലുങ്ക് ചിത്രത്തിലാണ് സംഗീത സംവിധാനം നടത്തിയത്. ഗാനങ്ങള്‍ ആലപിച്ചത് പി. സുശീല. ഈ ചിത്രത്തിന്റെ സംവിധാനം സാവിത്രി. അഭിനേതാക്കളും, സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം സ്ത്രീകളാണ്.
  51. മനുഷ്യര്‍ക്ക് സധാരണകാണാറുള്ള ദോഷങ്ങളൊന്നും എനിക്കില്ല എന്നു കരുതി ജീവിക്കുന്ന ഒരാള്‍ ദൈവത്തെ കബളിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. ...മാധവിക്കുട്ടി
  52. ഒരാള്‍ക്ക് താന്‍ ജീവിക്കുന്നതോടൊപ്പം സമ്പാതിക്കാന്‍ കഴിയുന്ന ഒരു മാനസിക സൌന്ദര്യമാണ് പരിശുദ്ധി.
  53. .‘ഹിന്‍സ് ’ എന്ന ധാതുവിന്റെ വിപരീതമായ സ്നിഹ് എന്ന ധാതുവില്‍ നിന്നാണ് സ്നേഹം എന്ന വാക്ക് ഉത്ഭവിക്കുന്നത്. ഹിന്‍സ് എന്ന ധാതുവില്‍ നിന്ന് ഹിംസ എന്ന വാക്ക് ഉത്ഭവിക്കുന്നു.ഹിംസയുടെ പര്യായമാണ് സ്നേഹം.അതായത് സ്നേഹം അഹിംസയാകുന്നു. മനസ്സുകൊണ്ടും, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടുള്ള പൂര്‍ണ്ണമായ അഹിംസയാണ് സ്നേഹം.സ്നേഹിക്കുന്നവന്‍ ഹിംസിക്കുകയില്ല.
  54. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും, ശിഖിരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്.
  55. ഇന്ത്യന്‍ ഇംഗ്ലീഷ് കവികളുടെ ഇടയില്‍ പുരുഷനായാലും, സ്ത്രീയായാ‍ലും വികാരത്തിനും, ആവിഷ്കാരത്തിനുമിടയില്‍ ഏറ്റവും ഹൃദ്യമാ‍യ ഇടവേള നിലനിര്‍ത്തുന്നത് കമലാദാസ് മാത്രം .... അയ്യപ്പപണിക്കര്‍
  56. ഒ. എന്‍. വി.കുറുപ്പ് : ഒറ്റപ്ലാക്കല്‍ നീലകണ്ഠ വേലുക്കുറുപ്പ്
  57. 1945 ആഗസ്ത് ആറിന് ജാപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക ലിറ്റില്‍ബോയ് എന്ന ഓമനപ്പേരിട്ട അണുബോംബ് സംഹാര താണ്ഡവമാടി. എനോലഗേ എന്ന പോര്‍വിമാനം ആ ചെറുനഗരത്തില്‍ മരണത്തേക്കാള്‍ കൊടിയ ദുരന്തം വര്‍ഷിക്കുമ്പോള്‍ പ്രാദേശിക സമയം പകല്‍ 8.15. ഒരായിരം സൂര്യന്മാര്‍ വന്നിറങ്ങുന്നതുപോലുള്ള ദൃശ്യം കണ്ട് നടുങ്ങാന്‍ പോലും സമയം കിട്ടും മുമ്പ് ഉരുകിയൊടുങ്ങി. ഹിരോഷിമയില്‍ 4000 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. നദികള്‍ തിളച്ചുമറിഞ്ഞു. ഒറ്റ ദിവസംകൊണ്ട് ഒരുലക്ഷത്തോളം പേര്‍ വെന്തടിഞ്ഞു. ആ വര്‍ഷം അവസാനിക്കുമ്പോഴേക്കും മരണസംഖ്യ ഒന്നരലക്ഷം കവിഞ്ഞു. അണുവികരണം മാരക രോഗങ്ങളായി തലമുറകളിലേക്ക് പകര്‍ന്നു.ഹിരോഷിമയില്‍ ബോംബ് വീണ് മൂന്ന് ദിവസം കഴിയും മുമ്പ് ആഗസ്ത് ഒമ്പതിന് ജപ്പാനിലെ നാഗസാക്കിയിലും അമേരിക്ക ബോംബ് വര്‍ഷിച്ചു. 40000 പേരെ കൊന്നൊടുക്കി ദുരന്തം അവിടെയും ആവര്‍ത്തിച്ചു. അണുബോംബ്  വര്‍ഷത്തിനുശേഷം വരുന്ന രോഗമായ ‘ആറ്റോമിക്ക്സിക്ക്നസ് ’ ജാപ്പാനിലെ തലമുറകളെപ്പോലും ബാധിച്ചു.
  58. ഒരു കഥയാണങ്കില്‍ മാറ്റിയെഴുതാം.ചിത്രവും അങ്ങനെത്തന്നെ തൃപ്തിയാകും വരെ മാറ്റാം. എന്നാല്‍ ജീവിതം അങ്ങനെയാണോ? തിരിഞ്ഞു നോക്കിയിട്ട് ദു:ഖിച്ചിട്ടോ, ആഹ്ലാദിച്ചിട്ടോ ഒരുകാര്യവുമില്ല. ആരോ എവിടയോ എഴുതിവെച്ചിട്ടുള്ളതാണ് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന ജീവിതം. .... എം.ടി. വാസുദേവന്‍ നായര്‍ 
  59.  മര്‍ത്ത്യനെ കൊന്നു മതങ്ങള്‍ ജയക്കൊടി
    പൊക്കുവാന്‍ മത്സരിക്കുമ്പോള്‍ 
    ഹിന്ദുക്കള്‍, മുസ്ലീങ്ങളെത്ര മരിച്ചെന്നു 
    വെവ്വേറെ എണ്ണുന്നവരെ,
    ആരു മരിക്കിലും ഇന്ത്യതന്‍ മക്കളാ....
    ണായവരെന്നോര്‍ക്ക നിങ്ങള്‍
        ഓര്‍മ്മിപ്പിക്കല്‍ .... ഒ.എന്‍. വി. കുറുപ്പ് (മാറാട് നടന്ന കൂട്ടക്കൊലയാണ് കവിതയുടെ ഉള്ളടക്കം)
  60. 600 നോവലുകള്‍ എഴുതിയിട്ടുള്ള പൃഥ്വീരാജ് സെന്നാണ് ബംഗാളിലെ ഏറ്റവും ധനികനായ സാഹിത്യകാരന്‍. 30 പ്രസാധകര്‍ സെന്നിന്റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഒരേസമയം മത്സരിക്കുന്നു.
  61. എല്ലാ വസന്തങ്ങളും ഒഴിഞ്ഞുപോകും,എല്ലാ പൂക്കളും കൊഴിയും, പക്ഷെ പ്രണയം അതെന്നും നിലനില്‍ക്കും.  
  62. ക്ലെപ്റ്റോമാനിയ : ഏതെങ്കിലും വസ്തു കാണുമ്പോള്‍ അത് മോഷ്ടിക്കണമെന്നു ആഗ്രഹം തോന്നുന്നതിനെയാണ് വൈദ്യശാസ്ത്രത്തില്‍ ‘ക്ലെപ്റ്റോമാനിയ’ എന്നു പറയുന്നത്.
  63. നിസ്വാര്‍ത്ഥ സ്നേഹത്തിന്റെയും, ഉദാത്ത പ്രേമത്തിന്റെയും നദിയാണ് യമുന അറിയപ്പെടുന്നത്.
  64. ക്ഷേത്ര മുറ്റത്ത് നഗ്നമായ ശില്പങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നവര്‍ തന്നെ ഒരു പെയ് ന്റിങ്ങിനു മുന്നിലെത്തുമ്പോള്‍ അതിലെ നിറച്ചേര്‍ച്ചകളിലൂടെ സഞ്ചരിക്കാന്‍ തയ്യാറാവാതിരിക്കുകയും, അശ്ലീലതയുടെ വര്‍ണ്ണാക്ഷരങ്ങള്‍ മാത്രം വായിക്കാനും തയ്യാറാവുകയാണ്. ....സ്ത്രീ ഇന്ത്യന്‍ ചിത്രകലയില്‍
  65. പ്രവര്‍ത്തനം എപ്പോഴും സൌഭാഗ്യം കൊണ്ടുവരില്ല. പക്ഷെ പ്രവര്‍ത്തനം കൂടാതെ സൌഭാഗ്യം ലഭിക്കില്ല.
  66. ഗാന്ധിജിയുടെ മഹത്തായ ആശയങ്ങളില്‍ നിന്നുമുള്‍ക്കൊണ്ട ഊര്‍ജ്ജമാണ് മാര്‍ട്ടിന്‍ലൂഥര്‍കിങ്ങ് ജുനിയറെയും, നെല്‍സന്‍ മണ്ഡേലയെയും, ഓംഗ്സാന്‍ സ്യൂകിയെയും മഹത്തായ വിപ്ലവങ്ങള്‍ നടപ്പിലാക്കുന്നതിന് നയിച്ചത്.അങ്ങനെയാണ് അവരൊക്കെ തങ്ങളുടെ നാട്ടിലെ ജനതയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. ....  സുധാമൂര്‍ത്തി .... തിരി കൊളുത്തു, ഇരുള്‍മായട്ടെ.
  67. എല്ലാ സമൂഹങ്ങളുമായും, എല്ലാ മനുഷ്യരുമായും നമുക്ക് ആശയവിനിമയം നടത്തുവാന്‍ നമുക്ക് സാധിക്കും. അതിനര്‍ത്ഥം നമ്മുടെ സംസ്കാരവും, പാരമ്പര്യവുമൊക്കെ നഷ്ടമാവുന്നു എന്നല്ല. മറിച്ച് മറ്റ് സംസ്കാരങ്ങളെക്കുറിച്ച് നാം അറിവു നേടുന്നു എന്നു മാത്രം
  68. നമ്മുടെ പുരാണങ്ങളില്‍ പറയുന്നത് പ്രായമോ, ലിംഗമോ വര്‍ഗ്ഗമോ, ജാതിയോ നോക്കാതെ അറിവുള്ളവരെ ആദരിക്കണം എന്നാണ്. ....  സുധാമൂര്‍ത്തി .... തിരി കൊളുത്തു, ഇരുള്‍മായട്ടെ.
  69.  കഴിഞ്ഞകാര്യം ചിന്തിച്ചു
    ദു:ഖിച്ചീടുന്നു വിഡ്ഢികള്‍
    വരുമാപത്തു ചിന്തിച്ചു
    പേടിച്ചിടുന്നു വിഡ്ഢികള്‍
    അപ്പോള്‍ ചെയ്യേണ്ടതും
    ചെയ്തങ്ങാനന്ദിക്കുന്നു ബുദ്ധിമാന്‍
                .... കുഞ്ഞുണ്ണിക്കവിത 
  70.  സന്തോഷമായിരിക്കൂ, ജീവിതത്തെ ക്രിയാത്മകമായി നേരിടൂ.
  71. ജീവിതത്തിലുടനീളം ആത്മവിശ്വാസം നിലനിര്‍ത്താന്‍ കഴിയുന്ന വ്യക്തിക്കുമാത്രമേ പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ.
  72. ഒരു വ്യക്തിയുടെ ഏറ്റവും നല്ല സുഹൃത്ത് അയാള്‍ തന്നെയാണ്. ഏറ്റവും വലിയ ശത്രുവും അയാള്‍തന്നെ ....സുധാമൂര്‍ത്തി
  73. പ്രവൃത്തി ചെയ്യാതെ സ്വപ്നം കാണുന്നത് വിഡ്ഢിത്തമാണ്. എന്നാല്‍ ഉള്‍ക്കാഴ്ചയില്ലാതെയുള്ള പ്രവൃത്തി, സമയം പാഴാക്കലും.ഉള്‍ക്കാഴ്ചയും, പ്രവൃത്തിയും ചേര്‍ന്നാല്‍ ഒരു നവലോകം സൃഷ്ടിക്കാന്‍ കഴിയും.
  74. പ്രതിസന്ധികളെ പ്രേമത്തിലൂടെ അതിജീവിക്കണം ... അമൃതാനന്ദയി 
  75. പ്രേമമാണ് നമ്മുടെ ശക്തിയും, അഭയവും.
  76. മറ്റുള്ളവരുടെ കുറ്റം കാണാനുള്ള ഭൂതക്കണ്ണാടിമാറ്റിവെച്ച് നാം നമ്മുടെ കുറവുകള്‍ കാണിക്കുന്ന മുഖക്കണ്ണാടിയിലേക്ക് നോക്കണം. 
  77. ഈശ്വരകൃപയാണ് നമ്മുടെ കര്‍മ്മങ്ങളെ ഫലപ്രാപ്തിയിലെത്തിക്കുന്നത്. അതിനായി സ്വാര്‍ത്ഥതയും, അഹങ്കാരവും വെടിഞ്ഞ് ക്ഷമയും, വിനയവും, സ്നേഹവും, ശീലിക്കണം. 
  78. പാര്‍ല്ലിമെന്റിറി ഡെമോക്രസിയുടെ ഈറ്റില്ലമായ ബ്രിട്ടനില്‍ രൂപംകൊണ്ട നിയമസഭയില്‍ സ്പീക്കറുടെ വലത് ഭാഗത്ത് ഇരിക്കുന്നവരെ വലതുപക്ഷക്കാരെന്നും, ഇടതുവശം ഇരിക്കുന്നവരെ ഇടതുപക്ഷക്കാരെന്നും വിളിച്ചു പോന്നു. ഉന്നത കുലജാതരും, ധനാഢ്യന്മാരുമായ പ്രഭുക്കന്മാരും, മറ്റും വലതുവശത്തിരിക്കും. ഇടതുവശത്ത് സാധാരണക്കാരും, തൊഴിലാളി പ്രതിനിധികളായവരും ഇരിക്കും. ഈ സാമ്പത്തിക വര്‍ഗ്ഗ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വലത് ഇടത് വിഭജനം ഉണ്ടായത്.
  79. പ്രതികാരം ഉപേക്ഷിക്കുന്നവന്‍ ശത്രുവിനേക്കാള്‍ ശക്തനാണ്. ....ബേക്കണ്‍
  80.  ‘ഹൊത്തേല്‍ ദ് വില് ’എന്നാണ് മയ്യഴി (മാഹി) യുടെ നഗരസഭാ കാര്യാലയത്തിന്റെ പേര്‍.ഇവിടെ കൌണ്‍സിലര്‍മാര്‍ യോഗം ചേര്‍ന്ന് ചെയര്‍മാനെ കണ്ടെത്തുന്ന രീതിയല്ല.മറിച്ച് ചെയര്‍മാനെ സമ്മതിദായകര്‍ നേരിട്ടാണ് തിരഞ്ഞെടുക്കുക. മാഹി എം.എല്‍. എ. യും, എം. പി.യും കൌണ്‍സില്‍ അംഗങ്ങളായിരിക്കും. മൊത്തം 21 പേരുള്ള കൌണ്‍സിലില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശം കിട്ടില്ല. ചെയര്‍മാനെ അവിശ്വാസപ്രമേയം വഴി പുറത്താക്കാന്‍ രണ്ടില്‍മൂന്ന് ഭൂരിപക്ഷം പോരാ.സര്‍ക്കാര്‍ നിയമിക്കുന്ന അന്വേഷണ കമ്മീഷന്റെ പിന്തുണകൂടി കിട്ടണം. ... സി. എച്ച്.ഗംഗാധരന്‍ .... മയ്യഴി 
  81. ഇന്ത്യന്‍ പൊന്തക്കോസ്ത് ദൈവസഭയുടെ പരമാദ്ധ്യക്ഷന്‍ പാസ്റ്റര്‍ ടി. എസ്. എബ്രഹാം, മകന്‍ വത്സന്‍ അബ്രഹാം മകള്‍ സ്റ്റാര്‍ ലാലൂക്ക് എന്നിവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചു എന്ന കേസില്‍ പെരുമ്പാവൂര്‍ ആനന്ദ ഭവനില്‍ ടി. എസ്. ബാലന്‍, മകന്‍ അനീഷ് എന്നിവര്‍ക്ക് ഏഴു വര്‍ഷം തടവും, 3500 രൂപ പിഴയും പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ. ഹരിദാസ് വിധിച്ച വിധിയാണ് ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ കേസ് വിധി. 2006 ജുണ്‍ 20 ചൊവ്വാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്. ... 21/6/2006 മാതൃഭൂമി 
  82. ഇന്ത്യയാണ് സിമന്റിന് ഗ്രെയിഡ് നിശ്ചയിച്ച ലോകത്തിലെ ഏകരാജ്യം
  83. രാമാ‍യണത്തിലെ രാമനും, ലക്ഷ്മണനും, ഭരതനും, സീതയും, രാവണനും, ബാലിയുമെല്ലാം നമ്മുടെ ഉള്ളില്‍ത്തന്നെയാണ്. നമ്മുടെ ഉള്ളിലെ ശ്രേഷ്ഠവും നീചവുമായ ഈ ഭാവുകങ്ങളെ തിരിച്ചറിഞ്ഞ് ശരിയായ മാര്‍ഗ്ഗത്തിലൂടെ മുന്നേറുക എന്നതാണ് നമ്മുടെ ധര്‍മ്മം. അതിനുള്ള മാര്‍ഗ്ഗദര്‍ശിയാണ് രാമായണം.നമ്മുടെ സംസ്കാരത്തിന്റെ കണ്ണാടികൂടിയാണ് രാമായണം. ജീവിത മൂല്യങ്ങളുടെ സമഗ്ര ദര്‍ശനം അതില്‍ കാണാം. 
  84. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍പ്പാത ചൈനയിലാണുള്ളത്. 5.072 മീറ്റര്‍ ഉയരവും, 1140 കിലോമീറ്റര്‍ നീളവുമുള്ള ക്വീന്‍ ഹായ് .... ടിബറ്റ് റെയില്‍പ്പാത ചൈനീസ് പ്രസിഡന്റ് ഹുജിന്‍ താവോ 1/07/06 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. എപ്പോള്‍ വേണമെങ്കിലും ഉരുകിപ്പോകാവുന്ന ഹിമാലയന്‍ മലഞ്ചരിവിലൂടെയാണ് പാത കടന്നുപോകുന്നത്. മഞ്ഞ് ഉരുകുന്നത് തടയാന്‍ കൂളിങ്ങ് കുഴലുകള്‍ പാകി അതിന് മുകളിലാണ് റെയിലുകള്‍ നിരത്തിയത്.യാത്രക്കാര്‍ക്ക് ഉയര്‍ന്ന പ്രദേശത്തൂടെയുള്ള യാത്രയില്‍ ശ്വാസതടസ്സം ഉണ്ടാകാതിരിക്കാന്‍ എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും ഓക്സിജന്‍ ക്രമീകരണവുമുണ്ട്. സൂര്യവെളിച്ചത്തിലെ അള്‍ട്രാവയലറ്റ് വികരണം കുറയ്ക്കാന്‍ കമ്പാര്‍ട്ടുമെന്റുകളുടെ ജാലകങ്ങള്‍ക്ക് പ്രത്യേക കണ്ണാടിയും ഘടിപ്പിച്ചിട്ടുണ്ട്.  
  85. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ ഇംഗ്ലീഷ് ( Temple, Mosque, Church ) പേരെഴുതുമ്പോള്‍ അക്ഷരങ്ങളുടെ എണ്ണം തുല്യമാണ്. എല്ലാം അഞ്ച് വീതം. 
  86. മഹത്വത്തിന്റെ ഒന്നാമത്തെ പരീക്ഷണമാണ് വിനയം .... റസ്കിന്‍ 
  87.  സ്നെഹത്തിന്റെ നിറവില്‍ വരുന്നതാണ് വിശുദ്ധി .... ടാഗോര്‍
  88. എത്ര പ്രതികൂല സാഹചര്യമാണെങ്കിലും, സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടാതെ സത്യം പറയാനും, ധര്‍മ്മം പ്രവര്‍ത്തിക്കാനുമുള്ള കരുത്ത് കാത്തുസൂക്ഷിക്കണം. അതുകൊണ്ടാണ് സ്വന്തം കുലത്തിനും, ബന്ധുക്കാള്‍ക്കും അവിഹതമെന്നറിഞ്ഞിട്ടും ധര്‍മ്മപക്ഷത്ത് വിഭീഷണന്‍ നിലയുറപ്പിച്ചത്. പിതൃതുല്യനായി കരുതുന്ന ജ്യേഷ്ഠന്‍ രാവണനോട് അങ്ങ് ചെയ്യുന്നത് അധര്‍മ്മമാണ് പറയാനുള്ള തന്റേടവും വിഭീഷണന്‍ കാണിച്ചത് 
  89. ജന്മം കൊണ്ട് ആരും ആരുടെയും ശത്രുക്കളാവുന്നില്ല. എല്ലാ കുലത്തിലും നല്ലവരുണ്ടാവും. മതത്തിന്റെയും, ജാതിയുടെയും പേരില്‍ ആരെക്കുറിച്ചും മുന്‍ധാരണകള്‍ പാടില്ല. ഇതിന്റെ പേരില്‍ ആരെയും അകറ്റിനിര്‍ത്താന്‍ പാടില്ല. വ്യക്തിപരമായ ഗുണവിശേഷണങ്ങളെ വേണം പരിഗണിക്കാ‍ന്‍. രാമപക്ഷത്ത് അഭയം പ്രാപിക്കുന്ന വിഭീഷണനെ സ്വീകരിക്കുന്നത് സുഗ്രീവന്‍ വിലക്കുന്നുണ്ട്. അപ്പോള്‍ ഹനുമാന്‍ സുഗ്രീവനുകൊടുക്കുന്ന മറുപടിയാണിത്.
  90. സേതുബന്ധന സമയത്ത് സമുദ്രം തരണം ചെയ്യാന്‍ ശ്രീരാമന്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ തേടുന്നു. ശ്രീരാമന്‍ ഏറ്റവും എളിയ വാനരനോടുപോലും അഭിപ്രായം തേടുകയും അതിനു പരിഗണന നല്‍കുകയും ചെയ്യുന്നു. മോഡേണ്‍ മാനേജ്മെന്റ് ടെക്കനിക്കല്‍ പ്രതിന്ധിയാണ് ഇവിടെ ശ്രീരാമന്‍. സമുദ്രം എന്ന പ്രശ്നത്തെ കൂട്ടായ്മയിലൂടെ തരണം ചെയ്യാനുള്ള സന്ദേശവും ഇവിടെ കാണാം. ശ്രീരാമന്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയും, കല്പിക്കുകയുമല്ല ചെയ്യുന്നത്. 
  91. കേദാര്‍നാഥില്‍ നിന്നുത്ഭവിക്കുന്ന മന്ദാകിനിയുടെയും, ബദരീനാഥില്‍ നിന്ന് ഒഴുകിയെത്തുന്ന അളകനന്ദയുടെയും സംഗമസ്ഥാനമാണ് രുദ്രപ്രയാഗ്.  
  92. ചിക്കുന്‍ഗുനിയ : ആഫ്രിക്കന്‍ നാമം. കുനിക്കുന്നത് എന്നാണ് അര്‍ത്ഥം. വേദനകൊണ്ട് ഒടിഞ്ഞു കുത്തുന്ന രീതിയില്‍ രോഗിയെത്തുന്നു. കൊതുകുകളാണ് രോഗം പരത്തുന്നത്. 
  93.  1850 നവംബര്‍ അഞ്ചിനാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാം സന്ദേശം (ഇലക്ട്രിക്കല്‍ സിഗ്നലായി) പോയത്. ഇന്ന് കൊല്‍ക്കത്തയായി മാറിയ പഴയ കല്‍ക്കത്തയില്‍ നിന്നും ഡയമണ്ട് ഹാര്‍ബര്‍ വരെയുള്ള 43.5 കിലോമീറ്റര്‍ ദൂരമായിരുന്നു ആദ്യ ടെലിഗ്രാഫ് ലൈന്‍.1855 ഫിബ്രവരിയോടെയാണ് പൊതുജനത്തിന് ഈ സേവനം ലഭിച്ചത്.കമ്പിയില്ലാ കമ്പി എന്ന ഓമനപേരില്‍ വിളിച്ചു പോന്ന ടെലിഗ്രാമിന്റെ സേവനം 162 വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ജുലായ് 14 അര്‍ദ്ധരാത്രിയോടെ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ സേവനം അവസാനിപ്പിച്ചു.ഡല്‍ഹി ജനപതിലെ സെന്‍ട്രല്‍ ടെലിഗ്രാം ഓഫീസിലായിരുന്നു അവസാന ടെലിഗ്രാം സന്ദേശം ബുക്ക് ചെയ്തത്.അശ്വനി മിശ്ര എന്ന വ്യക്തിയാണ് എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കും, ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറലിനും അവസാന ടെലിഗ്രാം സന്ദേശം അയച്ചത്. സന്ദേശം അവസാനമായി രാഹുല്‍ഗാന്ധിക്ക് എത്തിച്ചാണ് ടെലിഗ്രാം രാജ്യത്തോട് വിടപറഞ്ഞത്. ഇടപാടുകള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ച് രാത്രി 11.30 ന് രാജ്യ തലസ്ഥാനത്തെ ടെലിഗ്രാം ഓഫീസ് എന്നെന്നേക്കുമായി അടച്ചുപൂട്ടി.      ടെലിഗ്രാമിനെക്കുറിച്ച്  കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 
  94. വിശ്വാസമില്ലങ്കില്‍ ജീവിതത്തിന് അര്‍ത്ഥവും, ലക്ഷ്യവും ഇല്ലാതാവും.
  95. ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
    കഷ്ടകാലത്തിങ്കലില്ലെന്നുനിര്‍ണ്ണയം 
                            ........ എഴുത്തച്ഛന്‍  
  96. ജീവിതമാകുന്ന യുദ്ധഭൂമിയില്‍ മനുഷ്യര്‍ എങ്ങനെ പെരുമാറണമെന്നും, എന്തു നേടണമെന്നും വ്യക്തമായി കാണിച്ചു തരുന്ന ശാസ്ത്രമാണ് ഗീത 
  97. ധര്‍മ്മാചരണത്തില്‍ പകച്ചുപോയ അര്‍ജ്ജുനനെ നിമിത്തമാ‍ക്കി ലോകോപകാരാ‍ര്‍ത്ഥം ഭഗവാന്‍ ഉപദേശിച്ച ഉപനിഷല്‍ സാരസംഗ്രഹമാണ് ഗീത. കരുത്തിന്റെയും, ധീരതയുടെയും സന്ദേശം അത് നല്‍കുന്നു. 
  98. ലൈംഗിക പ്രക്രിയ കൂടാതെ ഒരു ജീവിയുടെ തനിപ്പകര്‍പ്പ് സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗമാണ് ക്ലോണിങ്ങ്. ശരീരത്തിലെ ഏത് കോശമുപയോഗിച്ചും പുതിയ സന്തതിയെ ക്ലോണിങ്ങിലൂടെ സൃഷ്ടിക്കാം. 
  99. 1973 ഏപ്രില്‍ മൂന്നിന് ഡോ.മാര്‍ട്ടിന്‍ കൂപ്പര്‍ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചു. 1997 മാര്‍ച്ചില്‍ ബി. പി. എല്‍. ആണ് കേരളത്തില്‍ മൊബൈല്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത്. 
  100. മനുഷ്യന്‍ എന്താകണം എന്നല്ല മനുഷ്യന്‍ എന്താണ് എന്നത്രെ മഹാഭാരതം പ്രതിപാദിക്കുന്നത്. 
  101. ഇന്നലെച്ചെയ്തോരബദ്ധം മൂഢര്‍....
    ക്കിന്നത്തെയാചാരമാവാം
    നാളത്തെ ശാസ്ത്രമതാവാം അതില്‍ 
    മൂളായ്ക സമ്മതം രാജന്‍
                  ....... കുമാരനാശാ‍ന്‍
  102. നമ്മുടെ പ്രയത്നങ്ങളെയും, അവയുടെ നേട്ടങ്ങളെയും ജീവിതത്തിലെ തിരകള്‍ വിഴുങ്ങാം. അവയുടെ മുന്നില്‍ തളരാന്‍ പാടില്ല. പിന്തിരിയാന്‍ പാടില്ല. പ്രശ്നങ്ങളുടെമുന്നില്‍ തളരാതെ കൂടുതല്‍ പ്രയത്നിച്ച് മുന്നേറുകയാണ് വേണ്ടത്. ഈ കാഴ്ചപ്പാടുണ്ടായാല്‍ നമുക്ക് തളരാതെ നില്‍ക്കാന്‍ കഴിയും. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്രദമാക്കാന്‍ സാധിക്കും. അതിലൂടെ നിറഞ്ഞ സംതൃപ്തി അനുഭവിക്കാനാവും. ....... അമൃതാനന്ദമയി
  103. തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഖജനാവാണ് കേരളത്തിന്റെ ട്രഷറിയായി മാറിയത്. ഹിന്ദിയില്‍ ഖജനാവ് എന്ന അര്‍ത്ഥം വരുന്ന ഖജാന എന്നാണ് രാജഭരണകാലത്ത് ട്രഷറി അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ റവന്യു വകുപ്പിന്റെ കീഴിലായിരുന്നു ട്രഷറി. 1963 മുതല്‍ ധനവകുപ്പിനു കീഴില്‍ പ്രത്യേക വകുപ്പായി പ്രവര്‍ത്തിക്കുന്നു. തിരുവിതാംകൂര്‍ ട്രഷറിയില്‍ നിലനിന്നിരുന്ന സേവിങ്ങ് ബാങ്ക് സംവിധാനം അതേപടി നിലനിര്‍ത്തി എന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തെ മറ്റൊരു ട്രഷറിയിലും സേവിങ്ങ് ബാങ്ക് സംവിധാനമില്ല.
  104. വികാരവിചാരങ്ങളുടെ ഒരു മായാപ്രപഞ്ചമാണ് മഹാഭാരതം സൃഷ്ടിക്കുന്നത്. ദയാവായ്പ്, സ്നേഹം, പ്രണയം, കോപം, ക്രോധം, വിരോധം, അസൂയ, വെറുപ്പ്, വൈരം, പ്രതികാരം, തുടങ്ങിയ സര്‍വ്വവിധ മാനുഷിക വികാരങ്ങളും വ്യാസകവി ഭാരതകഥയില്‍ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. ഭാരതകഥാ സന്ദര്‍ഭങ്ങളെ ഉപജീവിച്ച് ഒരു ഭാഷാശൈലി തന്നെ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. ഭീഷ്മശപഥം, പത്മവ്യൂഹം, ധൃതരാഷ്ട്രാലിംഗനം, ശകുനി, അരക്കില്ലം, വിഷാദയോഗം, ഗീതോപദേശം, തുടങ്ങി മഹാഭാരതത്തില്‍ വ്യാസമഹര്‍ഷി ഉപയോഗിച്ച നിരവധി പദങ്ങള്‍ മാനവജീവിത സന്ദര്‍ഭങ്ങളുടെ പ്രതീകങ്ങളായി മാറിയിരിക്കുന്നു.
  105. ദൈവത്തിന് എല്ലായിടത്തും എത്തിച്ചേരാന്‍ കഴിയാതെ വന്നപ്പോള്‍ അമ്മമാരെ സൃഷ്ടിച്ചു.   ....... പഴമൊഴി
  106. നാളെ നമ്മെ കടിച്ചു വേദനപ്പെടുത്താവുന്ന സുഖങ്ങളെ ഇന്നുതന്നെ ഉപേക്ഷിക്കുക. 
  107. കലഹങ്ങളില്‍ സത്യം അവഗണിക്കപ്പെടുന്നു. ....... സൈറസ്
  108. ആഗ്രഹങ്ങള്‍ നിറവേറ്റിക്കിട്ടുവാന്‍ സാധിക്കാത്തവര്‍ക്കാണ് ഉള്ളിലും, പുറത്തും ജീര്‍ണ്ണത ബാധിക്കുക. ...മാധവിക്കുട്ടി
  109. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാതെ മാതാപിതാക്കള്‍ അവന്റെ ശത്രുവാകുന്നു. അരയന്നങ്ങളുടെ മദ്ധ്യത്തില്‍ കൊക്കെന്നപോലെ വിദ്യയില്ലാത്തവന്‍ സഭാമദ്ധ്യത്തില്‍ ശോഭിക്കുകയില്ല.
  110. നിന്റെ മക്കള്‍ നിന്റെ മക്കളല്ല. ജീവിതത്തിന്റെ സ്വന്തം അഭിലാഷത്തിന്റെ പുത്രന്മാരും, പുത്രികളുമാണവര്‍. അവര്‍ നിന്നിലൂടെ വളരുന്നു. എന്നാല്‍ നിന്നില്‍ നിന്നല്ല. നിനക്ക് നിന്റെ സ്നേഹം അവര്‍ക്കായി നല്‍കാം. പക്ഷെ നിന്റെ ചിന്തകള്‍ നല്‍കരുത്. എന്തന്നാല്‍ അവര്‍ക്ക് അവരുടെതായ ചിന്തകളുണ്ട്...ഖലീല്‍ ജിബ്രാന്‍
  111. മറ്റുള്ളവരെ അറിയുന്നവന്‍ പഠിപ്പുള്ളവനാണ്. എന്നാല്‍ തന്നെത്തന്നെ അറിയുന്നവനാണ് ബുദ്ധിമാന്‍.ബുദ്ധികൂടാതെയുള്ള അറിവ് നിഷ്പ്രയോജനമാണ്.
  112. ഓരോവ്യക്തിയിലും ഇന്ന് സ്വാര്‍ഥത വര്‍ധിച്ചിരിക്കുന്നു. ബുദ്ധി വളര്‍ന്നതോടൊപ്പം പലരുടെയും ഹൃദയം ശുഷ്കിച്ചു. അതുകോണ്ട് അന്യന്റെ ദു:ഖം സ്വന്തം ദു:ഖമായി കാണാന്‍ കഴിയുന്നില്ല. സ്വന്തം സുഖത്തിനു വേണ്ടി മറ്റുള്ളവരെ കഷ്ടപ്പെടുത്താനും പലര്‍ക്കും മടിയില്ല.ഇത് മാറണമെങ്കില്‍ ബുദ്ധിയോടൊപ്പം ഹൃദയം കൂടി വിശാലമാകണം. ....... അമൃതാനന്ദമയി
  113. യഥാര്‍ത്ഥ മൂലധനം വെള്ളിയോ സ്വര്‍ണ്ണമോ അല്ല. അദ്ധ്വാനശേഷിയും, ബുദ്ധിശക്തിയുമാണ്.  ...ഗാന്ധിജി
  114. ആസാം തലസ്ഥാനമായ ഗുവാഹത്തിയെന്നാല്‍ അടയ്ക്കച്ചന്ത എന്നാണ് അര്‍ത്ഥം. കേരളത്തില്‍ തെങ്ങുകള്‍ പോലെ കമുങ്ങുകള്‍ നിറഞ്ഞ നാടാണ് ഗുവാഹത്തി
  115. യഥാര്‍ത്ഥ പ്രണയം ഒരു ജന്മത്തില്‍ ഒരു സ്ത്രീക്ക് ഒരു പുരുഷനോടുമാത്രം  തോന്നുന്ന വികാരമാണ്.അതില്‍നിന്ന് അകന്നു പോയാല്‍ അവര്‍ മറ്റുള്ളവരില്‍ തേടുന്നത് അവരെത്തന്നെയാണ് ....മാധവിക്കുട്ടി
  116. സ്കൂളില്‍ പഠിച്ചതല്ലാം മറന്നു കഴിഞ്ഞാല്‍ നിങ്ങളില്‍ ബാ‍ക്കിയാകുന്നതാണ് വിദ്യാഭ്യാസം ...ആല്‍ബട്ട് ഐന്‍സ്റ്റൈന്‍
  117. ഇന്ത്യയിലെ ആദ്യ കടല്‍പ്പാത 2009 ജുണ്‍ 30 ന് മുംബൈയില്‍ യു. പി. എ. അദ്ധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു. 4.80 കിലോമീറ്റര്‍ നീളം എട്ടു വരിപാത.ബാന്ദ്ര മുതല്‍ വര്‍ളി വരെ യാത്രാ സമയം ഒന്നര മണിക്കൂറില്‍ നിന്ന് ആറ് മിനിറ്റായി ചുരുങ്ങി. നിര്‍മ്മാണ ചെലവ് 1634 കോടി രൂപ. വാഹനങ്ങളുടെ ഇന്ധന ലാഭം പ്രതിവര്‍ഷം 200 കോടിരൂപ. പദ്ധതി തുടങ്ങിയത് 2004 ഒക്ടോബറില്‍
  118. ജപ്പാന്റെ അഭിമാനമായിരുന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്നായ മോള്‍ എന്ന വിളിപ്പേരുള്ള  എം. വി. മിറ്റ്സൂയി ഒ. എസ്. കെ. ലൈന്‍സ് കംഫര്‍ട്ട് 2013 ജുണ്‍ 17ന് മുംബൈ തീരത്തുനിന്ന് പടിഞ്ഞാറ്മാറി (ഒമാന്‍ തീരത്തുനിന്ന് 370 കിലോമീറ്റര്‍ മാറി) 4000 മീറ്റര്‍ ആഴത്തില്‍ കടലിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നുപോയി. ക്യാപ്റ്റനടക്കം 26 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. അവരല്ലാവരെയും രക്ഷപ്പെടുത്തിയെങ്കിലും കപ്പലില്‍ നിന്ന് ഒന്നും തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല.  തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമായിരുന്നു ചരക്കുകടത്തലില്‍ ജപ്പാനു മോള്‍ കംഫര്‍ട്ട് . 316 മീറ്റര്‍ നീളം, 46 മീറ്റര്‍ വീതി, 40 മീറ്റര്‍ ഉയരം. ഭൂമിയിലെ മുഴുവന്‍ ചരക്കും കയറ്റിയാല്‍ മുങ്ങില്ലെന്ന ആത്മവിശ്വാസം . എന്നാല്‍ തിരമാലയുടെ കരുത്തില്‍ മോള്‍ നെടുകെ രണ്ടായി മുറിഞ്ഞു. സിംഗപ്പൂരില്‍ നിന്ന് കയറ്റിയ ചരക്കുമായി ജിദ്ദയിലേക്ക് പോവുകയായിരുന്നു കപ്പല്‍.ജപ്പാനിലെ പ്രധാനപ്പെട്ട മൂന്നു കമ്പനികളുടെ ഉടമസ്ഥതയിലാണ്  മോള്‍ പിറന്നത്.മിസ്തുബിഷി ഹെവി ലിമിറ്റഡ് കമ്പനി 2008 ലാണ് കപ്പല്‍ നിര്‍മ്മിച്ചത്. ആ വര്‍ഷം മാര്‍ച്ച് എട്ടിന് നീറ്റിലിറക്കുകയും ചെയ്തു.
  119. രക്ത സമ്മര്‍ദ്ദം അളക്കുന്ന ഉപകരണമാണ് സ്ഫിഗ്മോ മാനോമീറ്റര്‍. 1896 ല്‍ ഇറ്റലിക്കാരനായ റിവാറോസിയാണ് ഈ ഉപകരണം കണ്ടുപിടിച്ചത്. സ്ഫിഗ്മസ് എന്നാല്‍ ‘നാഡിമിഡിപ്പ് ’ എന്നാണ് അര്‍ത്ഥം . രക്തകുഴലിലൂടെ രക്തം ഒഴുകുമ്പോള്‍ കുഴലിന്റെ ഉള്‍വശങ്ങളില്‍ ഉണ്ടാവുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം.
  120.  മഹാത്മജിയെ നേതാജി സുഭാഷ് ചന്ദ്ര ബോസാണ് ആദ്യമായി ‘രാഷ്ട്രപിതാവേ’ എന്ന് വിളിച്ചത്. 1944 ജുലായ് ആറിന് ആസാദ് ഹിന്ദ് റേഡിയോവിലൂടെ നടത്തിയ പ്രസംഗത്തിനോടുവിലാണ് ഇങ്ങനെ അഭിസംബോധന നടത്തിയത്. 
  121. ശുഭപന്തുവരാളി രാഗത്തിലാണ് ‘ഒരേകടല്‍’ എന്ന സിനിമയിലെ അഞ്ചു ഗാനങ്ങളും സംഗീത സംവിധായകനായ ഔസേപ്പച്ചന്‍ ചിട്ടപ്പെടുത്തിയത്. 2007ല്‍ ഒരേകടല്‍ എന്ന സിനിമയിലെ സംഗീത സംവിധായകന്‍ എന്ന നിലയില്‍ ഔസേപ്പച്ചന് ദേശീയ അവാര്‍ഡും ലഭിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ : ശ്യാ‍മപ്രസാദ് 
  122. അന്താരാഷ്ട്ര അഹിംസാ ദിനാചരണ (ഒക്ടോബര്‍ രണ്ട്) ഭാഗമായി ഐക്യരാഷ്ട്രസഭ മഹാത്മാഗാന്ധി സ്റ്റാമ്പ് പുറത്തിറക്കി. ഐക്യരാഷ്ട്ര സഭയുടെ തപാല്‍ ഏജന്‍സിയായ യുനെറ്റഡ് നേഷണ്‍സ് പോസ്റ്റല്‍ അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയ ഒരു ഡോളര്‍ സ്റ്റാമ്പ് രൂപ കല്പന ചെയ്തത് പ്രശസ്ത ചിത്രകാരന്‍ ഫെര്‍ഡിപാച്ചികോയാണ്. സ്റ്റാമ്പിനോടൊപ്പം പ്രത്യേക തപാല്‍ കവറുമിറക്കിയിട്ടുണ്ട്.
  123. നന്മ നിറഞ്ഞ മനുഷ്യന്‍ അവന്റെ സ്വന്തം സുഹൃത്താണ്  ....... സോഫോക്ലിസ്
  124. ജനീവ ആസ്ഥാനമായ ലോക കാലാവസ്ഥാ സംഘടനയാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്.
  125. തപാല്‍പെട്ടി (Mail Box) വെള്ളത്തിനടിയിലുള്ള ലോകത്തിലെ ഏകരാജ്യം ജപ്പാന്‍
  126. കള്ളനോട്ടുകളില്‍ ഗാന്ധിജിയെ വരച്ച ഫ്രാന്‍സിസ് സേവ്യര്‍ എന്ന കുറ്റവാളിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലെ ഗാന്ധി പ്രതിമയുടെ ശില്പി. 1960 മെയ് 7 ന് അന്നത്തെ ആഭ്യന്തരമന്ത്രി പി. ടി ചാക്കോയാണ് അനാച്ഛാദനം ചെയ്തത്.
  127. നാഗാലാന്‍ഡില്‍ ആഘോഷമില്ലാത്ത സമയം കുറവാണ്. എല്ലാ മാസവും ഏതെങ്കിലുമൊരു ഗോത്രത്തിന്റെ വിശേഷ ദിവസമുണ്ടാകും. ഇങ്ങനെ വര്‍ഷം മുഴുവന്‍ ആഘോഷങ്ങളുണ്ടാകുന്നതുകൊണ്ടാണ് നാ‍ഗാലാന്‍ഡിനെ ‘ലാന്‍ഡ് ഓഫ് ഫെസ്റ്റിവത്സ് ’ എന്ന് വിശേഷിപ്പിക്കുന്നത്.  
  128. ദേവനാഗരി ലിപിയിലെ ‘ര’ യും, റോമന്‍ അക്ഷരത്തിലെ ‘ആറും’ ചേര്‍ന്നുള്ളതാണ് ഇന്ത്യന്‍ രൂപയുടെ പ്രതീകം. ( `) മുംബൈ ഐ.ഐ.ടി ബിരുദധാരിയും, തമിഴ് നാട് സ്വദേശിയുമായ   ഡി. ഉദയകുമാര്‍ രൂപകല്പന ചെയ്ത ഈ പ്രതീകം 3000 ല്‍ ഏറെ രൂപകല്പനകളില്‍ നിന്നാണ് തെരഞ്ഞെടുത്തത്.ഇതിന് 2010 ജുലായ് 15 ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഡോളര്‍, ബ്രിട്ടീഷ് പൌണ്ട്, യൂറോ, ജാപ്പാനീസ് യെന്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ പ്രതീകങ്ങളുള്ളത്.ഈ വിശിഷ്ട സംഘത്തില്‍ ഇന്ത്യയും സ്ഥാനം നേടി. ഇതോടെ രൂപ തന്നെ കറന്‍സിയാക്കിയ പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ രൂപ വേറിട്ടു നില്‍ക്കും. റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ തലവനായ ജുറിയാണ് പ്രതീകം തെരഞ്ഞെടുത്തത്. ചിഹ്നം രൂപകല്പന ചെയ്ത ഉദയകുമാര്‍ 2.50 ലക്ഷം രൂപ സമ്മാനം നേടി.അവസാന റൌഡില്‍ എത്തിയ നാല് പേരില്‍ തലശ്ശേരി കൂരാറ സ്വദേശിയും, കമ്പ്യൂട്ടര്‍ അദ്ധ്യാപകനുമായ ഷിബിനും ഉള്‍പ്പെടും. 
  129. വിമാനങ്ങളുടെ യാത്രാ വിവരവും, കോക്ക് പിറ്റിലെ ശബ്ദങ്ങളും രേഖപ്പടുത്തി സൂക്ഷിക്കുന്ന ഉപകരണമാണ് ബ്ലാക്ക്ബോക്സ്. ഓസ്ടേലിയന്‍ ഗവേഷകന്‍ ഡേവിഡ് വാറന്‍ 1956 ല്‍ വികസിപ്പിച്ചെടുത്തതാണിത്.ഓസ്ടേലിയക്ക് വടക്ക് കിഴക്കായിട്ടുള്ള ഗ്രൂട്ട് ദ്വീപില്‍ 1925 ലാണ് ഡേവിഡ് വാറന്‍ ജനിച്ചത്.2010 ജുലായില്‍ 85 വയസ്സില്‍ അന്തരിച്ചു. ഒരു ഉപയോഗവുമില്ലെന്ന് പറഞ്ഞ് ഓസ്ടേലിയന്‍ വ്യോമയാന മന്ത്രാലയം ബ്ലക്ക്ബോക്സിനെ തള്ളിക്കളഞ്ഞിരുന്നു. 1958ല്‍ ഓസ്ടേലിയ സന്ദര്‍ശിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഇതിന്റെ സാധ്യത മനസ്സിലാക്കുകയും ബ്ലാക്ക്ബോക്സ് എന്ന് പേരിട്ടതും. നിറം നോക്കിയല്ല മാന്ത്രിക ശക്തിയുള്ളത് എന്ന അര്‍ത്ഥത്തിലാണ് ആ പേര് നല്‍കിയത്.
  130. ഗ്രാമപഞ്ചായത്ത് സംവിധാനമില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം നാഗാലാന്‍ഡ്.
  131. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് കമലാദാസ് / മാധവിക്കുട്ടിയുടെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കൃതിയാണ് 'My Story'.നോബല്‍ സമ്മാനം മാധവിക്കുട്ടിക്ക് ലഭിച്ചിട്ടില്ല.
  132. 1905ല്‍ പുറത്തിറങ്ങിയ The Golden Threshold എന്ന കവിതാ സമാഹാരമാണ് സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടിയാക്കിയത്.   
  133. ജനസംഖ്യ ഏറ്റവും കുറവുള്ള രാജ്യം പിറ്റ്കോണ്‍ ഐലന്റാണ്.ആകെ 50 പേര്‍ മാത്രം വരുന്ന കൊച്ചുരാജ്യം മുമ്പ് ബ്രിട്ടീഷ് കോളനിയാണ്. 500 പേര്‍ മാത്രമുള്ള വത്തിക്കാന്‍ നഗരമായിരുന്നു കുറച്ചുകാലം വരെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം.  
  134. 1910ല്‍ ബംഗാളില്‍ പ്രസിദ്ധീകരിച്ച ‘ഗീതാഞ്ജലി’ രബീന്ദ്രനാഥ് ടാഗോര്‍ തന്നെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. പ്രശസ്ത ഇംഗ്ലീഷ് കവി ഡബ്ല്യു.ബി യീറ്റ്സ് ആണ് അവതാരിക എഴുതിയത്. 1913ല്‍ ഗീതാഞ്ജലിക്ക് നോബല്‍ പുരസ്കാരം ലഭിച്ചു. 
  135. ഇന്ത്യയുടെ ദേശീയ ഗാനമായ ‘ജനഗണമനയും’,ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ ‘അമര്‍ഷോണാര്‍ ബാംഗ്ലയും’ രചിച്ചത് രബീന്ദ്രനാഥ് ടാഗോറാണ്.
  136. കുറിച്യഗോത്ര (പട്ടികവര്‍ഗ്ഗം) ത്തില്‍ നിന്നും ആദ്യമായി കേരള മന്ത്രിയായ വനിത പി. കെ. ജയലക്ഷ്മി. 2011ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ പിന്നോക്കക്ഷേമം,യുവജനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയും,  സംസ്ഥാനത്തെ ആറാമത്തെ വനിതാ മന്ത്രിയുമാണ് ജയലക്ഷ്മി.വയനാട്ടിലെ മാന്തവാടി സ്വദേശിനിയാണ്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അംഗമായിരിക്കെയാണ് മന്ത്രി സഭയിലെത്തുന്നത്.മുപ്പത്തി ഒന്നാം വയസ്സിലാണ് മന്ത്രിയാവുന്നത്.
  137. ലൈറ്റ് ഹൌസ് രേഖകള്‍ പ്രകാരം കേരളത്തിലെ ആദ്യ  ലൈറ്റ് ഹൌസ് ബ്രിട്ടീഷുകാര്‍ തലശ്ശേരിയിലാണ് സ്ഥാപിച്ചത്.1835ല്‍ ബ്രിട്ടീഷ് നാവിക വിഭാഗം തയ്യാറാക്കിയ ലൈറ്റ് ഹൌസുകളുടെ ലിസ്റ്റില്‍ തലശ്ശേരിയുണ്ട്.  
  138.  കൊണ്ടുപോകില്ല ചോരന്മാര്‍ 
    കൊടുക്കുംതോറുമേറിടും
    മേന്മ നല്‍കും മരിച്ചാലും
    വിദ്യതന്നെ മഹാധനം   -..... ഉള്ളൂര്‍             
  139. ജീവിതത്തില്‍ യഥാര്‍ത്ഥ സ്നേഹം ഒരുവന് ആദ്യം ലഭിക്കുന്നത് അമ്മയില്‍ നിന്നാണ്. പാശ്ചാത്യരാജ്യങ്ങള്‍ ബുദ്ധിജീവികളുടെ നാടാണെന്നു പറയുന്നുണ്ടെങ്കിലും അവിടെ മാനസിക രോഗികളും ധാരാളമുണ്ട്. അതിനു കാരണം അമ്മയില്‍ നിന്നുള്ള സ്നേഹം ലഭിക്കാത്തതാണ് ....... അമൃതാനന്ദമയി
  140. മൂന്നാം ലോക യുദ്ധത്തില്‍ എന്തൊക്കെ ആയുദ്ധങ്ങളായിരിക്കും പ്രയോഗിക്കപ്പെടുക എന്നെനിക്കറിയില്ല പക്ഷെ നാലാം ലോകയുദ്ധത്തില്‍ കല്ലും വടിയുമായിരിക്കും പ്രയോഗിക്കുക ....... ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍
  141. ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ഗ്രന്ഥം രചിച്ചത് ഇ. എം. എസ്. നമ്പൂതിരിപ്പാട്. 
  142. 1127 ക്രൈം 27 എന്ന നാടകം രചിച്ചത് സി. ജെ. തോമസ്
  143. വയനാട് ജില്ലയിലെ തരിയോട് ഗവ. ഹൈസ്കൂളിലെ 12 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നെഴുതിയ നോവലാണ് ‘ഇലകള്‍ പച്ച’ ഇത് മലയാള ബാലസാഹിത്യത്തില്‍ മാത്രമല്ല മലയാള സാഹിത്യത്തില്‍ തന്നെ അപൂര്‍വ്വ സംഭവമാണ്.  
  144. ശ്രീകണ്ഠന്‍ നായരുടെ നാടകത്രയം എന്ന പേരിലറിയപ്പെടുന്ന നാടകങ്ങള്‍ : ലങ്കാലക്ഷ്മി, സാകേതം, കാഞ്ചനസീത. ഇതിനെ മലയാള തനത് നാടകം എന്നാണ് പറയുന്നത്. 
  145. ഭാരതത്തിലെ പ്രാചീന ലിപി : ദേവനാഗരി 
  146. മലയാളത്തിലെ പ്രാചീന ലിപി: വട്ടെഴുത്ത്
  147. ‘തുംഗ് വ’എന്നാണ് ചൈനീസ് ഭാഷയില്‍ ചൈനയുടെ പേര്‍
  148. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് : കണ്ണൂര്‍ ജില്ലയിലെ വളപട്ടണം ഗ്രാമപഞ്ചായത്ത്
  149. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വ്യോമത്താവളമാണ് ലഡാക്കിലെ ദൌലത്ത് ബേഗ് ഓള്‍ഡി
  150. മനസ്സും, ശരീരവും നിര്‍മ്മലമായിരിക്കുമ്പോള്‍ ഗര്‍ഭധാരണം നടത്തിയാല്‍ മാത്രമേ സദ്സന്താനം ലഭിക്കുകയുള്ളൂ എന്നാണ് ആചാരവിധി. ഋതുകാലമായ പതിനാറു ദിനങ്ങളില്‍ ആദ്യത്തെ നാല് ദിവസങ്ങളും അമാവാസി, പൌര്‍ണ്ണമി, എന്നീ ദിനങ്ങളും ഗര്‍ഭധാരണത്തിന് വര്‍ജിക്കേണ്ടതാണ്. ബാക്കി ദിവസങ്ങളില്‍ ഇരട്ട ദിവസങ്ങളില്‍ ഗര്‍ഭധാരണം നടത്തിയാല്‍ ആണ്‍കുട്ടിയും, ഒറ്റദിവസങ്ങളില്‍ ഗര്‍ഭധാരണം നടത്തിയാല്‍ പെണ്‍കുട്ടിയും ജനിക്കുമെന്ന് മനുസ്മൃതിയില്‍ പറയുന്നു. ആധുനിക വൈദ്യശാസ്ത്രം ഇപ്പോള്‍ ഇതംഗീകരിക്കുന്നു.  
  151. തനിക്കില്ലാത്ത ഗുണങ്ങള്‍ ഉണ്ടെന്ന് നടിക്കുക, ആരോഗ്യം, യൌവനം, സമ്പത്ത് എന്നിവയില്‍ അഭിമാനം വെച്ചുപുലര്‍ത്തുക തന്നെക്കാള്‍ യോഗ്യതയുള്ളവര്‍ ആരുമില്ലെന്ന ദുരഭിമനം വച്ചുപുലര്‍ത്തുക പരുഷമായ പെരുമാറ്റം എന്നിവയല്ലാം ആസുര സ്വഭാവക്കാരുടെ ലക്ഷണമാണ്. ..... ഭഗവദ്ഗീത 
  152. ഭൌമസൂചിക: ഒരു പ്രത്യേക പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ള ഉത്പന്നങ്ങളെ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തുന്ന ആ‍ഗോളാംഗീകാരമുള്ള പട്ടികയാണ് ഭൌമസൂചിക. ഈ പദവി ലഭിച്ചു കഴിഞ്ഞാല്‍ ഇതിന്റെ ഉത്പാദകരുടെ സമ്മതമില്ലാതെ ഇതേ പേരില്‍ ഇത് മറ്റ് സ്ഥലങ്ങളില്‍ ഉത്പാദിപ്പിക്കാന്‍ പാടില്ല. ഹൈദരബാദിലെ ഐ. പി. ആര്‍ സെല്ലിലെ വിദഗ്ദ്ധസമിതിയാണ് ഈ അംഗീകാരം നല്‍കുന്നത്. കേരളത്തില്‍ നിന്ന് കൈപ്പാട് അരി, ആറന്മുള കണ്ണാടി എന്നിവ ഭൌമസൂചികയില്‍ ഇടംപിടിച്ച ഉത്പന്നങ്ങളാണ്. 
  153. കേരള നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ച ആദ്യ രാഷ്ട്രപതിയാണ് കെ.ആര്‍. നാരായണന്‍. 1997 സപ്തംബര്‍ 18 നായിരുന്നു ഇത്.
  154. കേരളാ നിയമസഭയില്‍ ഏറ്റവുമധികം കാലം ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ നിന്ന് നോമിനേറ്റഡ് അംഗം സ്റ്റീഫണ്‍ പാദുവ. 
  155. കേരള നിയമ സഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യന്‍ നോമിനേറ്റഡ് അംഗം ഡെബ്ല്യു എച്ച്. ഡിക്രൂസ്
  156. കേരള നിയമ സഭയുടെ ചരിത്രത്തില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച എ. ഉമേഷ് റാവു.
  157. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച മുഖ്യമന്ത്രി : ഇ. കെ. നായനാര്‍.
  158. ഏറ്റവും കുറച്ച് കാലം മുഖ്യമന്ത്രിയായി ഇരുന്നത് : സി. എച്ച്. മുഹമ്മദ് കോയ.മുഹമ്മദ് കോയ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി,മന്ത്രി, സ്പീക്കര്‍, പാര്‍ല്ലിമെന്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
  159. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായി പ്രവര്‍ത്തിച്ചു എന്ന ബഹുമതിക്കുടമ : കെ. എം. മാണി. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച മന്ത്രിയും മാണിയാണ്.
  160. പരമമായ സത്യം എന്നര്‍ത്ഥം വരുന്ന ‘ഋതം’ എന്ന ഭാരതീയ പാഠത്തില്‍ നിന്നാണ് അംഗലപദമായ ‘ആര്‍ട്ട് ’ ഉരുത്തിരിഞ്ഞിരിക്കുന്നത്. വസ്തുക്കളിലേക്ക് ആശയങ്ങളെ സര്‍ഗാത്മകമായി സന്നിവേശിപ്പിക്കുന്ന കലനവിദ്യ അഥവാ ബ്രഹ്മവിദ്യതന്നെയാണ് കല. 
  161. ഋഷീശ്വരന്മാര്‍ ലോകന്മയ്ക്കായി നല്‍കിയിട്ടുള്ള ആര്‍ഷവിജ്ഞാനങ്ങളാണ് യാഗ - യജ്ഞങ്ങള്‍. ഭാരതത്തിനുമാത്രം അവകാശപ്പെട്ട വൈജ്ഞാനിക സമ്പത്തുകളാണിവ.
  162. അവനവനു വിശ്വാസമില്ലാത്തതെല്ലാം അനാചാരമായി കാണുന്നത് ദോഷകരമായ ചിന്തയാണ്. 
  163. സംസ്കൃതത്തില്‍ മൃഗങ്ങള്‍ക്ക് മൊത്തമായി പറയുന്ന വാക്കാണ് പശു. 
  164. മനുഷ്യനിലെ മൃഗസമാനമായ ബോധത്തെ (നിസര്‍ഗബുദ്ധി) ഹോമിച്ച് മനുഷ്യനായിത്തീരുക (മനുര്‍ഭവ) എന്ന ഭാവമാണ് യജ്ഞഭാവം. 
  165. അരയാലിന്റെ മൂലഭാഗത്ത് ബ്രഹ്മാവും, നടുവില്‍ വിഷ്ണുവും, മുകളറ്റത്ത് ശിവനും കുടികൊള്ളുന്നുവെന്നാണ് വിശ്വാ‍സം.അരയാലിനെ വന്ദിക്കുന്ന ശ്ലോകം : 
    മൂലതോബ്രഹ്മരൂപായ
    മദ്ധ്യതോ വിഷ്ണുരൂപിണേ
    അഗ്രത :ശിവരൂപായ 
    വൃക്ഷരാജായ തേ നമ :    
  166. ലൈബ്രറി സയന്‍സ് ഗ്രന്ഥാലയ ശാസ്ത്രത്തെക്കുറിച്ച് മലയാളത്തിലുണ്ടായ ആദ്യപുസ്തകമാണ് കെ. എം. ഗോവിയുടെ ഗ്രന്ഥസൂചിക.കേരള സാഹിത്യ അക്കാദമിക്ക് വേണ്ടി മലയാളത്തിലെ 1772 മുതല്‍ 2000 വരെയുള്ള മലയാള ഗ്രന്ഥ സൂചികയുടെ ആറു വോള്യങ്ങള്‍ രചിച്ചു.  കെ. എം.ഗോവി തലശ്ശേരി ചേറ്റംകുന്ന് സ്വദേശിയാണ്. 
  167. ഇന്ത്യയിലാദ്യം കാപ്പിച്ചെടിക്ക് ജന്മഭൂമിയായിത്തീര്‍ന്ന മലമ്പ്രദേശമാണ് കര്‍ണ്ണാടകയിലെ ചിക്കമംഗലൂര്‍. പതിനേഴാം നൂറ്റാണ്ടില്‍ ഒരു മുസ്ലീം ഭക്തന്‍ മെക്കയില്‍ നിന്ന് കൌതുക വസ്തു എന്ന നിലയില്‍ കാപ്പിക്കുരു കൊണ്ടുവന്നു.കെമ്മനഗുണ്ടിയിലെ മലമ്പ്രദേശത്ത് വിത്തു നട്ടുവളര്‍ത്തി അവിടം മുതലാണ് ഇന്ത്യന്‍ കാപ്പിയുടെ തുടക്കം.  (കെ. തായാട്ടിന്റെ കഥയുറങ്ങുന്ന വഴിയിലൂടെ)
  168. കൃഷ്ണാനദിയുമായി ചേരുന്ന തുംഗഭദ്രാനദികള്‍ക്ക് (തുംഗയും, ഭദ്രയും വേറെ, വേറെ നീരുറവകള്‍) ജന്മം നല്‍കുന്നത് ചിക്ക്മംഗലൂരിലെ പര്‍വ്വത നിരകളാണ്. (കെ. തായാട്ടിന്റെ കഥയുറങ്ങുന്ന വഴിയിലൂടെ)
  169. എഷ്യയിലെ  രണ്ടാമത്തെ വലിയ ഗതാഗത തുരംഗമാണ് ജമ്മുവിലെ പീര്‍പഞ്ജല്‍ ടണല്‍. ( ചൈനയിലെ വുഷാവോലിങ്ങ് ആണ് ഏഷ്യയിലെ ഏറ്റവും വലിയ ഗതാഗത തുരംഗം ) 11 കിലോമീറ്ററാണ് ഇതിന്റെ നീളം. 1691 കോടി രൂപ ചെലവിട്ടാണ് തുരംഗം നിര്‍മ്മിച്ചത്. തുരംഗത്തിനുള്ളിലൂടെ റെയില്‍പ്പതയ്ക്ക് പുറമെ മൂന്ന് മീറ്റര്‍ വീതിയുള്ള റോഡും നിര്‍മ്മിച്ചിട്ടുണ്ട്. വാട്ടര്‍പ്രൂഫ് സൌകര്യത്തോടെയാണ് തുരങ്കം തയ്യാറാക്കിയത്. 11000 കോടി രൂപയുടെ പദ്ധതിയായ ഉധംപൂര്‍ - കാശ്മീര്‍ റെയില്‍വെ ശൃംഘലയുടെ ഭാഗമായാണ് ഈ റെയില്‍പ്പാത. വര്‍ഷം മുഴുവന്‍ ഇതിലൂടെ ഗതാഗതം സാധ്യമാണെന്നുള്ളതാണ് പ്രത്യേകത. മഞ്ഞുകാലത്ത് ശ്രീനഗര്‍ ജമ്മു ദേശീയ പാത അടയ്ക്കുമ്പോഴും ഈ റെയില്‍പ്പാതയിലൂടെ ഗതാഗത തടസ്സമുണ്ടാവില്ല. 
          ബനീഹാള്‍ - ഖാസിഗുണ്ട് റെയില്‍പ്പാത എന്ന പേരിലാണ് ഇത് അറിയപ്പെടുക. ഇതിന് 18 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ജമ്മുവിലെ ബനിഹാളിനെയും, കാശ്മീരിലെ ഖാസിഗുണ്ടിനേയുമാണ് ബന്ധിപ്പിക്കുന്നത്. മഞ്ഞുവീഴ്ചയിലും പ്രതികൂല കാലാവസ്ഥയിലും കാശ്മീര്‍ താഴ്വര രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോവുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാവും. 
         ഹിമാലയന്‍ മല നിരകളിലൂടെ എന്‍ജിനിയര്‍മാര്‍ തയ്യാറാക്കിയ അത്ഭുത സൃഷ്ടിയാണിത്. ഭൂപ്രകൃതിയുടെ കാഠിന്യവും, പ്രതികൂല കാലാവസ്ഥയും അവഗണിച്ച് ഏഴുവര്‍ഷത്തിനകമാണ് രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരംഗം ഇന്ത്യന്‍ റെയില്‍വ ഒരുക്കിയത്. 2013 ജൂണ്‍ 26 ന് കാശ്മീരിലെ ചരിത്ര റെയില്‍പ്പാതയായ ബനിഹാള്‍ - ഗാസിഗുണ്ട് റെയില്‍പ്പാത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും, യു. പി. എ. അധ്യക്ഷ സോണിയാഗാന്ധിയും ചേര്‍ന്ന് രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഉദ്ഘാടനത്തിനു ശേഷം ഇരുവരും വിദ്യാര്‍ത്ഥികളോ‍ടൊപ്പം ആദ്യ തീവണ്ടിയില്‍ യാത്ര ചെയ്തു. ബനിഹാളില്‍ നിന്ന് 25 മിനുട്ടു കൊണ്ടാണ് ഖാസിഗുണ്ടിലെത്തിയത്.
  170. കേരളത്തില്‍ ആദ്യമായൊരു മലയാളപുസ്തകം അച്ചടിച്ചത് ഇംഗ്ലണ്ടിലെ യോര്‍ക്ഷയറുകാരനായ ഒരു ക്രിസ്തുമത പ്രചാരകനാണ്-ബെഞ്ചമിന്‍ ബെയ്‌ലി. മലയാള ലിപിയുടെ ചതുരവടിവിനെ വട്ടവടിവാക്കി മാറ്റിയ ബെയ്‌ലി അദ്ദേഹം വിചാരിച്ചിരുന്നിരിക്കാന്‍ ഇടയില്ലാത്തത്രയും വലിയൊരു വിപ്ലവമാണ് മലയാളത്തില്‍ നടത്തിയത്. 1824-ല്‍ കോട്ടയത്ത് ചര്‍ച്ച് മിഷന്‍ സൊസൈറ്റി (സി.എം.എസ്.) പ്രസില്‍ 'ചെറു പൈതങ്ങള്‍ക്കു ഉപകാരാര്‍ത്ഥം ഇംഗ്ലീഷില്‍നിന്നു പരിഭാഷപ്പെടുത്തിയ കഥകള്‍' എന്ന പുസ്തകം അച്ചടിച്ചു. കേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം. അതൊരു ബാലസാഹിത്യകൃതിയും കഥാസമാഹാരവും വിവര്‍ത്ത കൃതിയുമായിരുന്നുവെന്നത് ചരിത്രത്തിന്റെ കൗതുകങ്ങള്‍. കേരളത്തില്‍ നിര്‍മിച്ച അച്ചുകള്‍ കൊണ്ടാണ് ആ പുസ്തകം അച്ചടിച്ചത്. ആ അച്ചുകളുടെ നിര്‍മാണമായിരുന്നു ബെയ്‌ലി നയിച്ച വിപ്ലവം.(ലേഖനം : ‘ആശാരി, തട്ടാന്‍, പടിപ്പുരവീട്ടില്‍ രാമസ്വാമി മുതല്‍ പേര്‍’  - ഡോ. പി. കെ. രാജശേഖരന്‍)  
  171. 1980ല്‍ പീറ്റര്‍ കുവൈറ്റ് ഹെവിറ്റിയാണ് സി. എഫ്. എല്ലി (കോമ്പാക്ട് ഫ്ലൂറന്‍സന്റ് ലൈറ്റ്) ന്റെ ആദ്യരൂപം കണ്ടെത്തിയത്. 1973 ല്‍ അമേരിക്കയില്‍ ആധുനിക രൂപത്തിലുള്ള സി. എഫ് എല്‍ രൂപം കൊണ്ടു. ജനറല്‍ ഇലക്ട്രിക്കലിലെ  എന്‍ജിനിയറായ എഡ്ഹാമറാണ് വൈദ്യുതോപയോഗം തീരെ കുറഞ്ഞ സി. എഫ്. എല്ലിന്റെ ആധുനിക രൂപം കണ്ടെത്തിയത്. ബള്‍ബും മാഗ്നറ്റിക്കും അടങ്ങിയതാണ് സി. എഫ്. എല്ലിന്റെ പ്രഥമഭാഗം. ഇതിലേക്ക് ഊര്‍ജ്ജം കടത്തിവിടുമ്പോള്‍ വായുവിന്റെ മര്‍ദ്ദം കുറയുകയും മെര്‍ക്കുറിയില്‍ ലയിച്ച് അള്‍ട്രാവയലറ്റ് പ്രകാശം പുറപ്പെടുവിക്കുകയും ചെയ്യും. ഫോസ്ഫര്‍ കോട്ടിങ്ങിലൂടെ പ്രകാശം ബള്‍ബിന് പുറത്തേക്ക് കടക്കുന്നു. ബള്‍ബിനേക്കാളും 80 ശതമാനം വൈദ്യുതി ലാഭിക്കാനാവും. 
  172. ഇന്ത്യയിലെ പരമോന്നത സിവില്‍ ബഹുമതിയായ  ഭാരതരത്ന ലഭിച്ച ആദ്യ കായ്കതാരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.2014 ഫിബ്രവരി നാലിനാണ് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി സച്ചിന് ഭാരതരത്ന സമ്മാനിച്ചത്.
  173. ഇന്ത്യ എന്റെ രാജ്യമാണ്.. എന്നു തുടങ്ങുന്ന നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിയുണ്ടാക്കിയത് ആന്ധ്രപ്രദേശ് സംസ്ഥാനത്തെ അന്നപര്‍ത്തിയിലെ പൈദമാരി വെങ്കിട്ട സുബ്ബറാവു ആണ്. 1962ല്‍ ഇന്ത്യ - ചൈന യുദ്ധം നടക്കവെയാണ് സപ്തംബര്‍ മാസം സുബ്ബറാവു എന്ന ഭാഷാപണ്ഡിതന്‍ തെലുങ്കിലാണ് ഈ പ്രതിജ്ഞയെഴുതിയത്.1964ല്‍ ബാംഗ്ലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം. സി. ഛഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു. ദേശസ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ എല്ലാ സ്കൂള്‍ കുട്ടികളും പഠിക്കണമെന്നും, ആഴ്ചയിലൊരിക്കല്‍ ചൊല്ലണമെന്നും  നിര്‍ദ്ദേശിച്ചു. ഏഴ് ഭാഷകളില്‍ വിവര്‍ത്തനവും ചെയ്തു. 1965 ജനവരി 26 ന് സുബ്ബറാവുവിന്റെ അക്ഷരങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിച്ചു.വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി പ്രതിജ്ഞ ചൊല്ലപ്പെട്ടു. കോടിക്കണക്കിന് പാഠപുസ്തകങ്ങളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും   കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ രേഖകളില്‍ മാത്രമാണ് പ്രതിജ്ഞ എഴുതിയത്  പൈദമാരി വെങ്കിട്ട സുബ്ബറാവുവാണ് എന്നുള്ളത്. ....... 2014 ജനവരി 26 മാതൃഭൂമി വാരാന്തപ്പതിപ്പ്
  174. 1972ലെ വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള അന്താരാഷ്ട്ര ഗുണനിലവാര മുദ്രയാണ് ഹാള്‍മാര്‍ക്ക്. ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡേര്‍ഡ്സിനാണ് സ്വര്‍ണ്ണത്തിന് ഹാള്‍മാര്‍ക്ക് മുദ്ര നല്‍കാനുള്ള ചുമതല.  
  175. പുലയരാജവ് എന്നാണ് ഗാന്ധിജി അയ്യന്‍കാളിയെ വിശേഷിപ്പിച്ചത്.
  176. പത്ത് കിണറിനുസമം ഒരു കുളം, പത്ത് കുളത്തിനു സമം ഒരു ജലാശയം. പത്ത് ജലാശയത്തിനു സമം ഒരു പുത്രന്‍. പത്ത് പുത്രന്മാര്‍ക്ക് സമം ഒരു വൃക്ഷം - വൃക്ഷായുര്‍വേ
  177. ഒരു മരത്തിന്റെ തണല്‍ അഞ്ച് എയര്‍കണ്ടീഷണര്‍ തുടര്‍ച്ചയായി 20 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാന്നത്ര തണുപ്പ് തരുന്നു. 
  178. ആയിരം പേര്‍ക്ക് ശ്വസിക്കാനുള്ള ശുദ്ധവായു ലഭിക്കുന്നതിന് രണ്ട് ഹെക്ടര്‍ വനം വേണം. 25 മരങ്ങള്‍ ഒരു വര്‍ഷം കൊണ്ട് ഒരു ടണ്‍ കാര്‍ബണ്‍ഡൈഓക്സൈഡിനെ വലിച്ചെടുക്കുന്നുണ്ട്.
  179. 1526ഏപ്രില്‍ മാസത്തില്‍ പാനിപ്പത്തില്‍ നടന്ന ഇബ്രാഹിം ലോഡിയും ബാബറും തമ്മില്‍ നടന്ന മൂന്നു മണിക്കൂര്‍ യുദ്ധമാണ് മുഗിളര്‍ക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞത്. ഇന്ത്യയില്‍ വെടിമരുന്നുപയോഗിച്ചുകൊണ്ട് ആദ്യയുദ്ധം എന്ന സവിശേഷതയും പാനിപ്പത്തിനുണ്ട്.
  180. നാലാം തരം തുല്യത കൈവരിച്ച ഇന്ത്യയിലെ ആദ്യ നഗരസഭ : പയ്യന്നൂര്‍.
  181.  കമ്പ്യൂട്ടര്‍ മൌസിന്റെ പിതാവ് ഡഗ്ലസ് എംഗല്‍ബര്‍ട്ട്.1963ലാണ് മൌസ് രൂപകല്പന ചെയ്തത്. 
  182. ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വായത്തമാക്കിയ ആദ്യ ഭാരതിയനാണ്  രാജാറാം മോഹന്‍ റോയ്
  183. റാം മോഹന്‍ റോയ് എന്നു മാത്രമായിരുന്നു പേര് രാജാ എന്നത് ബഹുമതി നാമം. ബഹുമതി നല്‍കിയത് ഷാ ആലം എന്ന നവാബ്.നിരവധി ഭാഷകളില്‍ അഗാധ പാണ്ഡിത്യമുള്ള വ്യക്തി. സ്വന്തം ഭാഷയായ ബംഗാളിയടക്കം 10 ഭാഷകളില്‍ പരിജ്ഞാനം. 
  184. രാജാറാം മോഹന്‍ റോയ് ബ്രഹ്മസമാജം ആരംഭിച്ചു. രവീന്ദ്രനാഥ ടാഗോറിന്റെ പിതാവ് ദേവേന്ദ്രനാഥ് ടാഗോര്‍ ബ്രഹ്മസമാജത്തിന്റെ പ്രമുഖ വക്താവായിരുന്നു. 
  185. ഉത്തിഷ്ഠത:ജാഗ്രത: സ്വാമി വിവേകാന്ദന്‍ ഇന്ത്യന്‍ ജനതയ്ക്ക് ഉപദേശിച്ചുകൊടുത്ത മന്ത്രമാണിത്. ആലസ്യം വിട്ടുണരുക ലക്ഷ്യമെത്തുവോളം മുന്നോട്ട് കുതിക്കുക. എന്നതാണ് മന്ത്രത്തിന്റെ പൊരുള്‍.   
  186. ബംഗാളിക്കാരനായ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം എന്ന ആഖ്യായികയിലെ ഗാനമാണ് വന്ദേമാതരം
  187. ‘ആട്ടിന്‍കുട്ടിയെപ്പോലെ ശാന്തനെങ്കിലും മൃഗരാജാവായ സിംഹത്തെപ്പോലെ ധീരന്‍’ എന്നാണ് ഗാന്ധിജി ഗോപാലകൃഷ്ണ ഗോഖലയെ വിശേഷിപ്പിച്ചത്. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുനാഥനാണ് ഗോപാലകൃഷ്ണ ഗോഖലെ   
  188. പരസ്പരം കൊടുക്കല്‍ വാങ്ങല്‍ പണ്ടുള്ളവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സ്നേഹത്തിന്റെയും,പങ്കിടലിന്റെയും ഈ സംസ്കാരം ഇന്ന് നമുക്ക് നഷ്ടമായിരിക്കുന്നു.
  189. ഈ ലോകം ഒരു കണ്ണാടിപോലെയാണ്. ലോകത്തിനെ നോക്കി നാം പുഞ്ചിരിച്ചാല്‍ അത് നമ്മെ നോക്കി പുഞ്ചിരിക്കും. മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നതാണ് സന്തോഷം കണ്ടെത്താനുള്ള എളുപ്പവഴി.
  190. ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസ് 50ലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 1981ല്‍ പുറത്തിറങ്ങിയ ‘സഞ്ചാരി’ എന്ന സിനിമയിലെ ‘റസൂലെ..,നിന്‍കനവാലെ.......’ എന്ന ഗാനം യേശുദാസിന്റെ ഈണത്തില്‍ പിറന്നതാണ്. ഖവാലിയും, മാപ്പിളസംഗീതവും, സൂഫിയും ഒക്കെ ചേര്‍ത്ത് ഒരു ഫ്യൂഷന്‍പോലെ യേശുദാസ് നടത്തിയ ഒരു പരീക്ഷണമാണെങ്കിലും അതൊരു  വന്‍ വിജയവുമായി. ഗാനരചന : യൂസഫലികേച്ചേരി. സംവിധാനം : ബോബന്‍ കുഞ്ചാക്കോ.സഞ്ചാരിയിലെ ഏഴ് ഗാനങ്ങളും യേശുദാസ് ഈണം പകര്‍ന്നതാണ്.  
  191. ഏഴാം നൂറ്റാണ്ടില്‍ ഗുപ്തരാജാക്കന്മാരുടെ കാലത്ത് പണിതീര്‍ത്തതാണ് ബീഹാറിലെ ബോധഗയയിലുള്ള ബുദ്ധക്ഷേത്രം. സിദ്ധാര്‍ത്ഥ ഗൌതമന്‍ എന്ന രാജകുമാരന്‍  ശ്രീബുദ്ധന്‍ ആയി മാറിയ പുണ്യസ്ഥലമാണ് ബോധഗയ.ബീഹാര്‍ തലസ്ഥാനമായ പാട്നയില്‍ നിന്നും 110 കി.മി. അകലെയാണ് ഗയ. ലോകത്തിനു ശാന്തി തേടി അലഞ്ഞ സിദ്ധാര്‍ത്ഥന്‍ ഇവിടെ ബോധി വൃക്ഷച്ചുവട്ടിലെ തപസ്സിനൊടുവിലാണ് ജ്ഞാനോദയം നേടി ബുദ്ധനായത്. ബുദ്ധമത വിശ്വാസത്തിന്റെ ഉറവിടമെന്ന് വിശേഷിപ്പിക്കപ്പെട്ട ബോധഗയ യൂനസ്കോയുടെ പൈതൃക നഗരത്തില്‍പ്പെട്ടതാണ്.                                                                                               ബോധി വൃക്ഷവും,മഹാബോധി വൃക്ഷ സമുച്ചയവും ഉള്‍പ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ലോകത്തിന്റെ പല ഭാഗത്തുനിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്താറുണ്ട്. ബി. സി. രണ്ടാം നൂറ്റാണ്ടില്‍ അശോക ചക്രവര്‍ത്തിയാണ് ഇവിടെ ക്ഷേത്രം പണിതത്. ബുദ്ധന്‍ ഏഴ് ആഴ്ചകളില്‍ ധ്യാനനിരതനായിരുന്ന ഏഴു സ്ഥലങ്ങളും ക്ഷേത്രത്തിനകത്തുണ്ട്. മധ്യകാലയുഗത്തില്‍ അവഗണന നേരിട്ട ക്ഷേത്ര സമുച്ചയം പത്തോമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണാധികാരികളാണ് പുതുക്കിയത്. ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്  55 മീറ്ററാണ് ഉയരം. ബുദ്ധപ്രതിമയ്ക്ക് 25 മീറ്റര്‍ ഉയരമുണ്ട്. 
  192. 1907 ആഗസ്റ്റ് 18 ന് ജര്‍മ്മനിയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരഭാഗമായി ‘മാഡം കാമ’ എന്ന വനിത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതാക ആദ്യമായി ഉയര്‍ത്തിയതോടെ കോണ്‍ഗ്രസിന്റെ പതാക ഉയര്‍ത്തിയ ആദ്യ വനിത എന്ന പേരില്‍ മാഡം കാമ ചരിത്രത്തില്‍ ഇടം പിടിച്ചു. ബോംബൈ സ്വദേശിനിയാണ്. ദികൈജി എന്നായിരുന്നു ചെറുപ്പത്തിലെ പേര്. കാമ എന്ന അഭിഭാഷകനെ വിവാഹം ചെയ്തതോടെയാണ് മാഡം കാമ എന്ന പേര്‍ സ്വീകരിച്ചത്. ദാദാഭയ് നവ്റോജി ഇംഗ്ലന്റിലായിരുന്നപ്പോള്‍ ആ മഹാനായ ഇന്ത്യക്കാരന്റെ സെക്രട്ടറിയായിരുന്നു മാഡംകാമ. ഇംഗ്ലന്റില്‍ വിപ്ലവ പ്രസ്ഥാനവുമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അവരെ രാജ്യഭ്രഷ്ടയാക്കി ജര്‍മ്മനിയിലേക്ക് പോയി.   
  193. 1857ലെ പട്ടാളവിപ്ലവത്തെ (ശിപ്പായിലഹള)  ആദ്യമായി ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ചത് മഹാരാഷ്ട്രക്കാരനായ വിനായക ദാമോദര്‍ സവര്‍ക്കറാണ്. 
  194. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം കല്‍ക്കത്തയില്‍ സ്ഥാപിച്ച തീവണ്ടി എന്‍ജിന്‍ നിര്‍മ്മാണ ശാലയ്ക്ക് ‘ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് ’ എന്നാണ് പേര്‍. അവിടെ നിന്ന് ആദ്യം പുറത്തിറങ്ങിയ തീവണ്ടി എന്‍ജിന് ദേശബന്ധു എന്ന പേരാണ് നല്‍കിയത്. ദേശബന്ധു ചിത്തരഞ്ജന്‍ ദാസ് എന്ന സി. ആര്‍. ദാസിനോടുള്ള ആദരവായിട്ടാണിത് നല്‍കിയത്.  
  195. ടിബറ്റിന്‍ - ബര്‍മീസ് വേരുകളുള്ള 16 ആദിവാസി ഗോത്രങ്ങളെയാണ് നാഗന്മാര്‍ എന്നു വിളിക്കുന്നത്. നാഗാലാന്റില്‍ മാത്രമല്ല സമീപ സംസ്ഥാനങ്ങളായ ആസാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും, അയല്‍രാജ്യമായ മ്യാന്മാറിലും നാഗന്മാരുണ്ട്. ഈ പ്രദേശളെല്ലാം ചേന്ന വിശാല നാഗരാജ്യമാണ് നാഗാവാദികളുടെ സ്വപ്നം. ഒരുകാലത്ത് അവരുടെ സാമ്രാജ്യമായിരുന്നു ഈ മലമടക്കുകള്‍. 
  196. ലോകത്തിലെത്തന്നെ ഏറ്റവും വിപുലമായ തപാല്‍ശൃംഘലയാണ് ഇന്ത്യയിലേത്. ഇതിനു കീഴില്‍ 1,50,000ത്തിലേറെ പോസ്റ്റോഫീസുകളുണ്ട്. അവയില്‍ 90% ഗ്രാമീണമേഖലയിലാണ്. രാജ്യത്തെ ഏറ്റവും പഴക്കവും, ഗ്രാമപ്രദേശങ്ങളില്‍ പോലും വേരോട്ടമുള്ള സര്‍ക്കാര്‍സ്ഥാപനമാണ് പോസ്റ്റോഫീസുകള്‍. പോസ്റ്റോഫീസിനും, പോസ്റ്റുമാനും ജനജീവിതവുമായി അഭേദ്യമായ ബന്ധമാണുള്ളത്. 
  197. ‘എലി എത്ര ചേര്‍ന്നാലും ഒരു പൂച്ചയെ പിടിക്കില്ല’. അതായത് ദുര്‍ബല മനസ്കര്‍ കൂട്ടം കൂടിയാലും ഒരു ധീരനെ നേരിടാന്‍ കഴിയില്ല. എന്ന സന്ദേശമാണ് ഈ ചൊല്ല് നമുക്ക് തരുന്നത്. തുല്യര്‍ക്ക് തമ്മിലേ ഏറ്റുമുട്ടാന്‍ കഴിയൂ.
  198. പൂച്ചയെ ആദ്യമായി നമ്മുടെ രാജ്യത്ത് ഇണക്കി വീട്ടു മൃഗമാക്കി വളര്‍ത്തിയത് ആര്യന്മാരാണ്.
  199. പരസ്വത്തില്‍ കൊതി അനര്‍ത്ഥമാണ്. തനിക്കുള്ളതു കൊണ്ടു സന്തോഷിച്ചു തന്റെ ധര്‍മ്മമനുഷ്ഠിക്കുന്നവന്നേ സുഖമുള്ളൂ ..... മഹാഭാരതം  
  200.  എവിടെ സ്നേഹമുണ്ടോ അവിടെ ജീവിതമുണ്ട് ..... ഗാന്ധിജി 
  201. മറ്റു പല കാര്യങ്ങളും ചെയ്യാന്‍ പദ്ധതിയിടുന്നതിനിടെ സംഭവിക്കുന്നതെന്തോ അതാണ് ജീവിതം ..... ജോണ്‍ലെന്നന്‍ 
  202. കോഴിക്കോട് ആകാശവാണിയില്‍ ആദ്യമായി ഹിന്ദുസ്ഥാനി സംഗീതം ആലപിച്ച വ്യക്തി : ശരത്ചന്ദ്ര മറാഠെ. ചലചിത്ര സംവിധായകന്‍ ജി. അരവിന്ദന്‍, എ. ടി ഉമ്മര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, അനില്‍ ദാസ്, ഞെരളത്ത് ഹരിഗോവിന്ദന്‍ തുടങ്ങിയവരാണ് പ്രധാനശിഷ്യര്‍. 2013 ആഗസ്ത് ഏഴിന് മറാഠെ കോഴിക്കോട് അന്തരിച്ചു. ഉപ്പ് എന്ന സിനിമക്ക് നല്‍കിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു.     
  203. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ‘കടല്‍കടന്നൊരു മാത്തുക്കുട്ടി’ എന്ന മലയാള സിനിമ 2013 ആഗസ്ത് 8 ന് തിയേറ്ററുകളില്‍ എത്തി. ഇന്ത്യ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഒരേ ദിവസം റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ്.      
  204. ബാഹ്യകാരണങ്ങളില്ലാതെ മനുഷ്യ ശരീരത്തിന് സ്വയം തീപ്പിടിക്കുന്ന അവസ്ഥ (Spontaneous Human Combustion) S.H.C   : കുടലിലെത്തുന്ന ഭക്ഷണം ചില സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം വഴി മീഥൈന്‍ വാ‍തകമായി രൂപപ്പെട്ട് ഇത് ചര്‍മ്മങ്ങളിലുള്ള ദ്വാരങ്ങളിലൂടെ പുറത്ത് വരുമ്പോഴാണ് തീപ്പിടിച്ച് പൊള്ളലേല്ക്കുന്നത്. S.H.C ക്ക് ഇതുവരെ കൃത്യമായ ചികിത്സയൊന്നും ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല. ലോകത്ത് കഴിഞ്ഞ മുന്നൂറ് വര്‍ഷങ്ങളില്‍ 200 പേര്‍ക്ക്  S.H.C ഉണ്ടായിട്ടുള്ളതായി മെഡിക്കല്‍ ചരിത്ര രേഖകളില്‍ പറയുന്നുണ്ട്. 
  205. ‘ഗാന്ധിജി’ എന്ന വാക്കിന് ഗുജറാത്ത് ഭാഷയില്‍ ‘പലചരക്ക് കച്ചവടം ചെയ്യുന്നവന്‍’ എന്നാണര്‍ത്ഥം       
  206. മഹാരാഷ്ട്രയുടെ ഭരണ സിരാകേന്ദ്രമായ മന്ത്രാലയ മന്ദിരത്തിന്റെ മുകളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉപയോഗിച്ചിരിക്കുന്ന പതാകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പതാക. 
  207. ഇന്ത്യയിലെ ഒരേയൊരു അംഗീകൃത പതാക നിര്‍മ്മാണ ശാല ഹുബ്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ്.   
  208. മഹാഭാരതത്തിന് സംസ്‌കൃതത്തില്‍ നാലുലക്ഷത്തോളം വരികളുണ്ട്  കൃത്യമായിപ്പറഞ്ഞാല്‍ 18 പര്‍വങ്ങളിലെ 1936 അധ്യായങ്ങളിലായി 96836 ശ്ലോകങ്ങള്‍ (നാലുവരിയാണ് ഒരു ശ്ലോകം) (ലേഖനം :         ‘പ്രകാശത്തിന് എന്തൊരു പ്രകാശം- ഡോ. പി. കെ. രാജശേഖരന്‍)
  209. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ തപാല്‍ സ്റ്റാമ്പ് ദേശീയ പതാകയുടെതായിരുന്നു. 1947 നവംബര്‍ 21 നാണ് ഇത് പുറത്തിറക്കിയത്. വിദേശ രാജ്യങ്ങളിലേക്കുള്ള കത്തിടപാടുകള്‍ക്ക് ഈ സ്റ്റാമ്പാണ്  പതിച്ചിരുന്നത്.
  210. ഇന്ത്യയുടെ ദേശീയ പതാക രൂപ കല്പന ചെയ്തത് പിംഗലി വെങ്കയ്യ എന്ന ആന്ധ്ര പ്രദേശിലെ സ്വാതന്ത്ര്യ സമര സേനാനിയാണ്. 
  211. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായ സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ ദേശീയ പതാകയിലെ വിവിധ പ്രതിരൂപങ്ങളെ നിര്‍വ്വചിച്ചു.    കുങ്കുമം : ത്യാഗം,  നിഷ്പക്ഷത. വെള്ള : സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചം .പച്ച  : പ്രകൃതി,  ജീവിതം  .24 ആരങ്ങളുള്ള അശോകചക്രം: സമാധാനപരമായ മാറ്റം. വെള്ള ഭാഗത്തിന്റെ വീതിയുടെ മുക്കാല്‍ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം.പതാകയുടെ വീതിയുടെയും, നീളത്തിന്റെയും അനുപാതം - 2:3
  212. ഇന്ത്യന്‍ ദേശീയ പതാക ഇന്ത്യന്‍ കരസേനയുടെ യുദ്ധപതാക കൂടിയാണ്. ഇന്ത്യന്‍ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിലും ദേശീയ പതാക ഉപയോഗിക്കുന്നു.  
  213. 1766ല്‍ ലോര്‍ഡ്ക്ലൈവിന്റെ ഭരണ കാലത്താണ് ഇന്ത്യയില്‍ തപാല്‍ സംവിധാനം നിലവില്‍ വന്നത്. 1774ല്‍ കൊല്‍ക്കത്തയിലാണ് ഇന്ത്യയിലെ ആദ്യത്തെ ജനറല്‍ പോസ്റ്റോഫീസ് സ്ഥാപിതമായത്. വാറന്‍ ഹേസ്റ്റ്ങ്ങ്സ് ആയിരുന്നു ഗവര്‍ണ്ണര്‍ ജനറല്‍. 1786ല്‍ മദ്രാസിലും, 1793 ല്‍ മുംബൈലും ജനറല്‍ പോസ്റ്റാഫീസ് വന്നു. 1880ലാണ് ഇന്ത്യയില്‍ മണിയോഡര്‍ സംവിധാനം തുടങ്ങിയത്. 
  214. കേരളത്തിന്റെ ആദ്യ സംസ്ഥാന ബജറ്റ് 1957-58 ലെ ബജറ്റ് 1957 ജൂണ്‍ 7 ന് ധനകാര്യമന്ത്രി സി. അച്യുതമേനോനന്‍ അവതരിപ്പിച്ചു. 
  215. കേരള ബജറ്റ് ഏറ്റവും കൂടുതല്‍ തവണ അവതരിപ്പിച്ച മന്ത്രി കെ. എം. മാണി. 2013-14 വര്‍ഷത്തെക്കുള്ള ബജറ്റുള്‍പ്പടെ 11 ബജറ്റ് മാണി അവതരിപ്പിച്ചു. 
  216. കേന്ദ്ര ബജറ്റ് ഏറ്റവും കൂടുതല്‍ അവതരിപ്പിച്ച ധനകാര്യമന്ത്രി മൊറാര്‍ജി ദേശായി. 
  217. ഇന്ദിരാഗാന്ധിയാണ് ബജറ്റ് അവതരിപ്പിച്ച ഏക വനിത. ജവഹര്‍ലാല്‍ നെഹറു , ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരാണ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ബജറ്റ് അവതരിപ്പിച്ച വ്യക്തികള്‍.  
  218. ഇന്ത്യയുടെ പതിഞ്ചാമത്തെ പ്രധാനമന്ത്രിയായി ബി. ജെ. പി. യുടെ ഗുജറാത്തുകാരനായ നരേന്ദ്ര ദാമോദര്‍ ദാസ് മോദി 2014 മെയ് 26നു വൈകീട്ട് ആറ് മണിക്ക് രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് ഇതരകക്ഷി കേവലഭൂരിപക്ഷത്തോടെ അധികാരത്തിലേറി എന്ന പ്രത്യേകതകൂടി മോദിയുടെ മന്ത്രി സഭയ്ക്കുണ്ട്.  
  219.  വാലന്റൈന്‍ ദിനം -ഫിബ്രവരി 14: എ.ഡി. 269 കാലഘട്ടത്തില്‍ റോം ഭരിച്ചത് ക്ലോഡിയസ് എന്ന രാജാവാണ്.അദ്ദേഹം എന്റെ രാജ്യത്ത് വിവാഹം നിരോധിച്ചു. റോമ പുരോഹിതനായ വാലന്റൈന്‍ രാജ്യം അപകടാവസ്ഥയിലാകും എന്ന് മനസ്സിലാക്കി. ബൈബിളില്‍ പറയുന്ന വിശുദ്ധ വിവാഹാവസ്ഥ അദ്ദേഹം രഹസ്യമായി തുടര്‍ന്നു. അങ്ങനെ അദ്ദേഹം കൈയ്യോടെ പിടിക്കപ്പെട്ടു.വാലന്റൈനെ എ.ഡി. 269 ഫിബ്രവരി 14 ന് റോമന്‍ സര്‍ക്കാര്‍ വധിച്ചു. വിവാഹത്തിനുവേണ്ടി രക്തസ്‌ക്ഷിയായ വാലന്റൈനെ അനുസ്മരിക്കാനാണ് വാലന്റൈന്‍ ദിനം ലോകമെങ്ങും ആഘോഷിക്കുന്നത്. 
  220. ചാരിത്ര്യപ്പട്ട : റോമാ സാമ്രാജ്യത്തിലെ പുരുഷന്മാര്‍ യുദ്ധത്തിനോ, കച്ചവടത്തിനോ വീട് വിട്ട് പുറത്തുപോകുമ്പോള്‍ അന്യപുരുഷന്മാരുമായി കുലസ്ത്രീകള്‍ ബന്ധപ്പെടാതിരിക്കാനായി ചാരിത്ര്യപ്പട്ട അണിയിച്ചിരുന്നു. ചാരിത്ര്യപ്പട്ടയണിഞ്ഞാല്‍ സ്ത്രീക്ക് മലമൂത്ര വിസര്‍ജ്ജനം നടത്താം. എന്നാല്‍ യോനീനാളം അടയ്ക്കപ്പെട്ടിരിക്കയാല്‍ ലൈംഗീകബന്ധം സാധ്യമാവില്ല.ചാരിത്ര്യപ്പട്ടയുടെ താക്കോല്‍ ഭര്‍ത്താവ് സൂക്ഷിക്കും.ഭാരതത്തില്‍ ഇത്തരം സംവിധാനങ്ങളൊന്നും നിലനിന്നിരുന്നില്ല. ക്രിസ്തീയ മതത്തിനും, ഹിന്ദുമതത്തിനും ലൈംഗികതയോട് വ്യത്യസ്ത സമീപനമാണുള്ളത്. ഹിന്ദു മതം ലൈംഗികതയെ പാപമായികണ്ടിട്ടില്ല. അതിനുള്ള തെളിവാണ് ക്ഷേത്ര സംസ്‌കാരത്തോടൊപ്പം ദേവദാസി സംബ്രദായവും വളര്‍ന്ന് വന്നത്. കടപ്പാട് : പി.സുരേന്ദ്രന്റെ 'ദേവദാസികളും, ഹിജഡകളും' എന്ന പുസ്തകം
  221. റിസര്‍വ് ബാങ്ക് : 1935 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന ധനകാര്യ സ്ഥാപനമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മുംബൈലാണ് ആസ്ഥാനം. ഇന്ത്യയുടെ കേന്ദ്ര ബാങ്ക് എന്നും,ബാങ്കുകളുടെ ബാങ്കെന്നും റിസര്‍വ് ബാങ്ക് അറിയപ്പെടുന്നു.ഒരു രൂപ ഒഴികെയുള്ള ഇന്ത്യന്‍ കറന്‍സികളില്‍ ഒപ്പിടുന്നത് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറാണ്. ഒരു രൂപ ഒഴികെയുള്ള ഇന്ത്യന്‍ കറന്‍സികള്‍ പുറത്തിറക്കുന്നതും റിസര്‍വ് ബാങ്കാണ്. ഒരു രൂപാ നോട്ട് പുറത്തിറക്കുന്നത് ഭാരത സര്‍ക്കാരാണ്.  ഒപ്പിടുന്നത് ധനകാര്യ സെക്രട്ടറി
  222. ബാങ്ക് ജീവനക്കാരുടെ സഹായമില്ലാതെ തന്നെ നമുക്ക് പണമിടപാട് നടത്താന്‍ കഴിയുന്ന ഒരു ഉപകരണമാണ് എ.ടി.എം. അഥവാ ഓട്ടോമാറ്റഡ് ടെല്ലര്‍ മെഷീന്‍.1969-ല്‍ ന്യൂയോര്‍ക്ക് കെമിക്കല്‍ ബാങ്കിനുവേണ്ടി ഡൊണാള്‍ഡ് സി.വെറ്റ്‌സെല്‍ സ്ഥാപിച്ച ഡൊക്യുടെല്‍ മെഷിനാണ് ഇന്നത്തെ എ.ടി.എമ്മിന്റെ മുത്തച്ഛന്‍. 1987-ല്‍ മുംബൈലാണ് ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം സ്ഥാപിച്ചത്.
  223. തെരുവുകളില്‍ ജനിക്കുകയും, അവിടെ ജീവിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്കായി മുംബൈയിലും,ഡല്‍ഹിയിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെരുവുകുട്ടികളുടെ സമ്പാദ്യം ശേഖരിക്കുക, വായ്പ നല്കുക തുടങ്ങിയവയാണ് ഈബാങ്കുകളുടെ ലക്ഷ്യം. ബാങ്കുകളുടെ മാനേജര്‍മാര്‍, തെരുവുകുട്ടികള്‍ തന്നെയാണ്. മുംബൈയില്‍ ചില്‍ഡ്രന്‍സ് ഡെവലപ്‌മെന്റ് ഖസാന,ഡല്‍ഹിയില്‍ ബാല്‍ വികാസ് ഖാസാന എന്നീ പേരുകളിലാണ് ഈ ബാങ്കുകള്‍ അറിയപ്പെടുന്നത്.
  224. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റുകളെ തിരിച്ചറിയാന്‍ അവയ്ക്ക് പേരിടുന്ന രീതി ആരംഭിച്ചത് 2004 ലാണ്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലെദ്വീപ്, മ്യന്‍മാര്‍, ഒമാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സമിതിയ്ക്കാണ് ഈ മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേരിടാനുള്ള ചുമതല.ഓരോ രാജ്യങ്ങളും നിര്‍ദ്ദേശിച്ച എട്ടു പേരുകള്‍ വീതമുള്ള പട്ടികയില്‍നിന്ന് ഓരോ ചുഴലിക്കൊടുങ്കാറ്റിനും പേരുകള്‍ നിശ്ചയിക്കുന്നു. 
  225.  ഏഷ്യയിലെ ഏറ്റവും വലിയ നദികളിലൊന്നാണ് ബ്രഹ്മപുത്ര. ചൈനയിലും, ബംഗ്ലാദേശിലും,ടിബറ്റിലും, ഇന്ത്യയിലുമായി 2900 കിലോ മീറ്റർ ദൂരം ഒഴുകിത്തീർക്കുന്നു. സമതലത്തിൽ ബ്രഹ്മപുത്രയുടെ ശരാശരി വീതി ഏകദേശം 10 കിലോ മീറ്ററാണ്. പുരുഷനാമത്തിലറിയപ്പെടുന്ന ഒരേയൊരുനദിയാണ് ബ്രഹ്മപുത്ര. ആസാമിന്റെ ജീവനാഡിയാണ് ബ്രഹ്മപുത്ര.
    ഏഷ്യയിലെ ഏറ്റവും വലിയ നദികളിലൊന്നാണ് ബ്രഹ്മപുത്ര. ചൈനയിലും, ബംഗ്ലാദേശിലും,ടിബറ്റിലും, ഇന്ത്യയിലുമായി 2900 കിലോ മീറ്റർ ദൂരം ഒഴുകിത്തീർക്കുന്നു. സമതലത്തിൽ ബ്രഹ്മപുത്രയുടെ ശരാശരി വീതി ഏകദേശം 10 കിലോ മീറ്ററാണ്. പുരുഷനാമത്തിലറിയപ്പെടുന്ന ഒരേയൊരുനദിയാണ് ബ്രഹ്മപുത്ര. ആസാമിന്റെ ജീവനാഡിയാണ് ബ്രഹ്മപുത്ര.
  226. ഡാർജിലിങ് : ഹിമാലയത്തിന്റെ റാണിയാണ്  ഡാർജിലിങ്. ഇടിമിന്നലിന്റെ നാട് എന്നർത്ഥം വരുന്ന 'ഡോർജെ ലിങ് എന്ന ടിബറ്റൻ' പദത്തിൽ നിന്നാണ് ഡാർജിലിങ് എന്ന വാക്കിന്റെ ഉദ്ഭവം.ഇവിടെ ഏത് കാലവസ്ഥയിലും ഇടിമിന്നൽ പതിവാണ്. വൈവിധ്യമാർന്ന പൂക്കളും.ചെടികളും ഡാർജിലിങ്ങിനെ മനോഹരിയാക്കുന്നു.
  227. 1829-ൽ സ്വാതിതിരുനാൾ ആരംഭിച്ച ട്രിവാൻഡ്രം പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിലെ ആദ്യ ഗ്രന്ഥശാല

12 അഭിപ്രായങ്ങൾ:

  1. ഈ കുറിപ്പുകള്‍ !ഓര്‍മ്മപ്പെടുത്തലുകള്‍ ..വീണ്ടുവിചാരങ്ങള്‍ ..അറിവിന്‍ തുണ്ടുകള്‍ ...
    തുടരുക-ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  2. വളരെ നല്ല കുറിപ്പുകള്‍ . അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ

  3. അറിവ് പകർന്നു തരുന്ന ഈ അറിവിന്‍ തുണ്ടുകള്‍ക്ക് വിരാമമില്ലാതിരിക്കട്ടെ....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. അറിവിന്റെ ശേഖരം കാണാന്‍ ഞാനും വന്നു

    മറുപടിഇല്ലാതാക്കൂ
  5. arivinthundukal nannayirikkunnu.panku vachathil nandi. sramam thudaruka. aasamsakal.chila thalakkettukalkku kezhe kramappeduthiyal kooduthal mizhivakkum.

    മറുപടിഇല്ലാതാക്കൂ
  6. അറിവ് പകര്‍ന്നു നല്‍കുന്ന ഇത്തരം നുറുങ്ങള്‍ അവിരാമമില്ലാതെ തുടരട്ടെ...

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ